---
title: "ആട്ടം നിർത്തിക്കോ...! പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; നൃത്താധ്യാപകൻ അറസ്റ്റിൽ"
english_title: "Alappuzha Dance Teacher Arrested Minor Girls Sexual Assault Case Punnapra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381572/alappuzha-dance-teacher-arrested-minor-girls-assault-punnapra"
published_at: "2026-09-07T21:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ee402e0e31_alappuzha-dance-teacher-arrested-minor-girls-assault-punnapra.jpg"
keywords: ["POCSO Case", "Dance Teacher Arrested", "Sexual Assault Case"]
---

# ആട്ടം നിർത്തിക്കോ...! പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; നൃത്താധ്യാപകൻ അറസ്റ്റിൽ

> **Lead Summary:** ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നൃത്താധ്യാപകൻ പോലീസിന്റെ പിടിയിലായി. പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് അറവുകാട് ശ്രീ മംഗലം വീട്ടിൽ അനന്തൻ എസ്. മധു വിനെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം ഡാൻസ് അക്കാദമിയിൽ നൃത്തം അഭ്യസിക്കാനെത്തിയ കുട്ടികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.

## Article Content

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നൃത്താധ്യാപകൻ പോലീസിന്റെ പിടിയിലായി. പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് അറവുകാട് ശ്രീ മംഗലം വീട്ടിൽ അനന്തൻ എസ്. മധു വിനെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം ഡാൻസ് അക്കാദമിയിൽ നൃത്തം അഭ്യസിക്കാനെത്തിയ കുട്ടികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.

ഒരു മാസം മുമ്പ് നടന്ന സംഭവത്തിൽ കുട്ടികളുടെ ബന്ധുക്കൾ പുന്നപ്ര പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി ബാംഗ്ലൂർ അടക്കമുള്ള സ്ഥലങ്ങളിൽ ഒളിവ് ജീവിതം നയിച്ചു വരികയായിരുന്നു. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതിനെ തുടർന്നാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.

കേസിൽ പിടിയിലായ പ്രതിയെ പോലീസ് കൂടുതൽ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ മറ്റേതെങ്കിലും കുട്ടികൾ ഇരയായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

**English Summary:**

A 29-year-old dance teacher, Ananthan S. Madhu, was arrested by the Punnapra Police for sexually assaulting minor girls at his dance academy in Alappuzha. The incident occurred a month ago, following which the victims' families filed a complaint with the police. The accused had been absconding in various places, including Bangalore, before being tracked down and arrested. The police presented the accused in court, where he was remanded to judicial custody. Further investigation is underway to determine if more students were targeted.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381572/alappuzha-dance-teacher-arrested-minor-girls-assault-punnapra)