---
title: "നഴ്സായ  യുവതിയെ ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി; സംഭവം അറിയുന്നത്  വീടിനുള്ളിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട്  "
english_title: "Chalakudy Meloor Nurse Found Dead Burn Injuries Husband House Police Investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381569/chalakudy-meloor-nurse-found-dead-burn-injuries-police-investigation"
published_at: "2026-09-07T21:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ee26abf0a1_chalakudy-meloor-nurse-found-dead-burn-injuries-police-investigation.jpg"
keywords: ["Meloor Death", "Kerala Police Investigation", "Chalakudy Nurse Death", "Nurse Found Dead"]
---

# നഴ്സായ  യുവതിയെ ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി; സംഭവം അറിയുന്നത്  വീടിനുള്ളിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട്  

> **Lead Summary:** **തൃശൂർ: **ചാലക്കുടി മേലൂരിൽ യുവതിയെ ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഴ്സായ മിനുവിനെയാണ് വീടിനുള്ളിൽ ദാരുണമായ രീതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതി ജീവനൊടുക്കിയതാകാം എന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പോലീസിന്റെ നിഗമനം.

## Article Content

**തൃശൂർ: **ചാലക്കുടി മേലൂരിൽ യുവതിയെ ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഴ്സായ മിനുവിനെയാണ് വീടിനുള്ളിൽ ദാരുണമായ രീതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതി ജീവനൊടുക്കിയതാകാം എന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പോലീസിന്റെ നിഗമനം.

സംഭവസമയത്ത് വീട്ടിൽ മിനു മാത്രമാണ് ഉണ്ടായിരുന്നത്. അസുഖബാധിതനായ ഇളയ മകൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകനെ പരിചരിക്കുന്നതിനായി ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായി മിനു ആശുപത്രിയിലുണ്ടായിരുന്നു. പിന്നീട് ഭർതൃമാതാവിനെ മകന്റെ കൂടെ ആശുപത്രിയിൽ നിർത്തിയ ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയായിരുന്നു ദുരന്തം നടന്നത്.

തിരികെയെത്തിയ വീടിനുള്ളിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് വിവരം ചാലക്കുടി പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസും നാട്ടുകാരും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മിനുവിനെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണത്തെക്കുറിച്ച് നിലവിൽ വ്യക്തതയില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ചാലക്കുടി പോലീസ് അറിയിച്ചു.

**English Summary:**

A 38-year-old nurse, Minu, was found dead with severe burn injuries at her husband's residence in Meloor near Chalakudy, Thrissur. The police have registered a case and initiated an investigation, with preliminary findings suggesting it to be a case of suicide. Minu was alone at home, as her younger son was admitted to a private hospital in Chalakudy. The incident came to light when neighbors noticed smoke rising from the house and alerted the Chalakudy police. Police arrived at the scene and confirmed the death. The exact cause behind the incident remains unclear.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381569/chalakudy-meloor-nurse-found-dead-burn-injuries-police-investigation)