---
title: "പോളിംഗ് ചൂടിലേക്ക്...! തമിഴ്‌നാട് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, വോട്ടെടുപ്പ് ഒക്ടോബർ 6-ന്"
english_title: "Bypolls Announced For 5 Assembly Seats And 1 Lok Sabha Seat Voting On October 6"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381560/bypolls-announced-5-assembly-1-lok-sabha-seat-october-6"
published_at: "2026-09-07T20:00:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ecd2a046b0_bypolls-announced-5-assembly-1-lok-sabha-seat-october-6.jpg"
keywords: ["By Election", "Election Commission Bypolls", "Assembly Bypolls"]
---

# പോളിംഗ് ചൂടിലേക്ക്...! തമിഴ്‌നാട് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, വോട്ടെടുപ്പ് ഒക്ടോബർ 6-ന്

> **Lead Summary:** **ഡൽഹി: ** രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ സീറ്റുകളിലേക്കും അസമിലെ ഒരു ലോക്‌സഭാ സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 6-നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഒക്ടോബർ 9-ന് നടക്കും.

## Article Content

**ഡൽഹി: ** രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ സീറ്റുകളിലേക്കും അസമിലെ ഒരു ലോക്‌സഭാ സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 6-നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഒക്ടോബർ 9-ന് നടക്കും.

നാമനിർദേശ പത്രികകൾ ഈ മാസം 16 മുതൽ സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന ഈ മാസം 17-ന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 19 ആണ്.

തമിഴ്‌നാട്ടിലെ മധുരാന്തകം, ധാരാപുരം, പുതുച്ചേരിയിലെ തട്ടഞ്ചാവടി, പശ്ചിമ ബംഗാളിലെ റെജിനഗർ, നന്ദിഗ്രാം എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അസമിലെ നഗോൺ പാർലമെന്റ് മണ്ഡലത്തിലാണ് ഇതോടൊപ്പം ഉപതിരഞ്ഞെടുപ്പ് നടക്കുക.

സുവേന്ദു അധികാരി രാജിവെച്ച ഒഴിവിലേക്കാണ് ബംഗാളിലെ ശ്രദ്ധേയമായ നന്ദിഗ്രാം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. പുതുച്ചേരിയിൽ എൻ. രംഗസ്വാമി രാജിവെച്ച തട്ടഞ്ചാവടി മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കും.

അതേസമയം, തമിഴ്‌നാട്ടിൽ ഏഴ് മണ്ഡലങ്ങൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും, അഞ്ച് മണ്ഡലങ്ങളിൽ കേസ് നിലനിൽക്കുന്നതിനാൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. കേസുകൾ തീർന്നതിന് ശേഷം ഈ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മദ്രാസ് ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു.

**English Summary:**

The Election Commission has announced bypolls for five Assembly constituencies and one Lok Sabha seat across Tamil Nadu, Puducherry, West Bengal, and Assam. Voting will take place on October 6, with vote counting scheduled for October 9. The assembly constituencies undergoing bypolls are Maduranthakam and Dharapuram in Tamil Nadu, Thattanchavady in Puducherry, and Rejinagar and Nandigram in West Bengal. Bypolls will also be held for the Nagaon Lok Sabha constituency in Assam. Nominations can be submitted starting this month's 16th, with the last date for withdrawal set for the 19th.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381560/bypolls-announced-5-assembly-1-lok-sabha-seat-october-6)