---
title: "'കേരളത്തിൽ ഇപ്പോഴും ജാതിഭ്രാന്ത്, കാറിൽ വച്ചോ കാറിന് പുറത്തു വച്ചോ അത്തരം ബന്ധങ്ങൾ ഉണ്ടാക്കാൻ സിപിഐക്ക് താല്പര്യമില്ല' -ബിനോയ് വിശ്വം"
english_title: "Binoy Viswam Comments On Casteism Left Unity Opposition Deputy Leader Post"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381551/binoy-viswam-casteism-left-unity-opposition-deputy-leader-post"
published_at: "2026-09-07T19:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ebe7358000_binoy-viswam-casteism-left-unity-opposition-deputy-leader-post.jpg"
keywords: ["Binoy Viswam", "CPI Kerala", "Left Unity"]
---

# 'കേരളത്തിൽ ഇപ്പോഴും ജാതിഭ്രാന്ത്, കാറിൽ വച്ചോ കാറിന് പുറത്തു വച്ചോ അത്തരം ബന്ധങ്ങൾ ഉണ്ടാക്കാൻ സിപിഐക്ക് താല്പര്യമില്ല' -ബിനോയ് വിശ്വം

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിൽ ഇപ്പോഴും ജാതിഭ്രാന്ത് തുടരുന്നുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷത്തുള്ളവർക്കും ഇപ്പോൾ അവരുമായി ബന്ധുക്കളാകേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ സിപിഐക്ക് ഒരു ഘട്ടത്തിലും അവരുമായി ബന്ധപ്പെടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാറിൽ വച്ചോ കാറിന് പുറത്തു വച്ചോ അത്തരം ബന്ധങ്ങൾ ഉണ്ടാക്കാൻ സിപിഐക്ക് താല്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **കേരളത്തിൽ ഇപ്പോഴും ജാതിഭ്രാന്ത് തുടരുന്നുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷത്തുള്ളവർക്കും ഇപ്പോൾ അവരുമായി ബന്ധുക്കളാകേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ സിപിഐക്ക് ഒരു ഘട്ടത്തിലും അവരുമായി ബന്ധപ്പെടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാറിൽ വച്ചോ കാറിന് പുറത്തു വച്ചോ അത്തരം ബന്ധങ്ങൾ ഉണ്ടാക്കാൻ സിപിഐക്ക് താല്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്നു എന്ന് പറയുന്നവർ പോലും ഇപ്പോൾ ജാതിയത പറയുകയാണ്. കാന്തപുരവും വെള്ളാപ്പള്ളിയുമല്ല ജാതീയതയ്‌ക്കെതിരെ സംസാരിച്ചത്, അത് മാർക്‌സാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിൽ നടക്കുന്ന സംവാദങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കൃത്യമായി സ്ത്രീപക്ഷത്താണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

അതേസമയം, നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവി സിപിഐക്ക് ലഭിക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ഈ പദവി ലഭിക്കാത്ത പ്രശ്നമേയില്ല.

വിഷയത്തിൽ സിപിഐയ്ക്കും സിപിഎമ്മിനും പിടിവാശികളില്ല. വിഷയത്തിൽ സിപിഎം ഔദ്യോഗിക നിലപാട് അറിയിച്ചിട്ടില്ല. സിപിഐക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്, സിപിഎമ്മിനും അതുണ്ടാകാം. കേരളത്തിലെ ഇടത് ഐക്യം ഏറെ പ്രാധാന്യമുള്ളതാണെന്നും ഈ ഐക്യത്തിന്റെ മഹത്വം ഉൾക്കൊള്ളാൻ സിപിഐക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

**English Summary:**

CPI State Secretary Binoy Viswam stated that casteism still persists in Kerala and asserted that it was Karl Marx, not Kanthapuram or Vellappally, who spoke against casteism. Speaking on political matters, Binoy Viswam expressed strong confidence that the CPI would receive the Opposition Deputy Leader post, adding that neither CPI nor CPI(M) holds any stubbornness over the issue. He highlighted that the unity of the Left in Kerala is of paramount importance and expressed hope that CPI(M) also understands the significance of this alliance.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381551/binoy-viswam-casteism-left-unity-opposition-deputy-leader-post)