---
title: "എറണാകുളം കുണ്ടന്നൂരിലെ ഒ ജി ബാറിലെ സംഘർഷം; സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനത്തിൽ പരിക്കേറ്റയാൾ മരിച്ചു"
english_title: "Man Dies After Assault By Security Staff At OG Bar Kundannoor Ernakulam Two Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381550/man-dies-assault-security-staff-og-bar-kundannoor-ernakulam-two-arrested"
published_at: "2026-09-07T18:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9eb83d24b70_man-dies-assault-security-staff-og-bar-kundannoor-ernakulam-two-arrested.jpg"
keywords: ["Kundannoor Bar Assault", "OG Bar Ernakulam", "Kochi Crime", "Ernakulam  Crime"]
---

# എറണാകുളം കുണ്ടന്നൂരിലെ ഒ ജി ബാറിലെ സംഘർഷം; സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനത്തിൽ പരിക്കേറ്റയാൾ മരിച്ചു

> **Lead Summary:** കൊച്ചി: എറണാകുളം കുണ്ടന്നൂർ ഒ ജി ബാറിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റയാൾ മരിച്ചു. സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനത്തിൽ പരിക്കേറ്റ പുഷ്പൻ ആണ് മരിച്ചത്.

## Article Content

കൊച്ചി: എറണാകുളം കുണ്ടന്നൂർ ഒ ജി ബാറിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റയാൾ മരിച്ചു. സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനത്തിൽ പരിക്കേറ്റ പുഷ്പൻ ആണ് മരിച്ചത്.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്. ആക്രമണം നടത്തിയ രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പത്തനാപുരം സ്വദേശി സുരേഷ് കുമാർ, ഹൈദരാബാദ് സ്വദേശി റോസ് ലയണൽ എന്നിവരാണ് അറസ്റ്റിലായത്.

പുഷ്പന് നൽകിയ മദ്യത്തിൻ്റെ അളവിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ എത്തിയത്.മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ പുഷ്പനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

**English Summary:**

Kochi: Man injured in clash at OG Bar at Kundannoor in Ernakulam died. Pushpan, who was injured in assault by security staff, died. Incident happened yesterday evening. Two staff who attacked taken into custody, arrested persons are Suresh Kumar native of Pathanapuram and Rose Lionel native of Hyderabad. Argument over quantity of liquor given to Pushpan led to assault. Pushpan seriously injured and admitted to private hospital in Kochi, died during treatment. Police started detailed investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381550/man-dies-assault-security-staff-og-bar-kundannoor-ernakulam-two-arrested)