---
title: "ദേശീയപാതയിലെ മേൽപ്പാലത്തിൽ നിന്നും കാർ താഴേക്ക് വീണു; അഞ്ച് പേർ‌ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം"
english_title: "Car Falls From Flyover At Cherthala Ottappunna National Highway Five Injured Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381546/cherthala-ottappunna-flyover-car-falls-accident-five-injured"
published_at: "2026-09-07T18:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9eaede527fa_cherthala-ottappunna-flyover-car-falls-accident-five-injured.jpg"
keywords: ["Cherthala Accident", "National Highway Accident", "Alappuzha News", "Road Accident"]
---

# ദേശീയപാതയിലെ മേൽപ്പാലത്തിൽ നിന്നും കാർ താഴേക്ക് വീണു; അഞ്ച് പേർ‌ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

> **Lead Summary:** ചേർത്തല (ആലപ്പുഴ): ചേർത്തല ഒറ്റപ്പുന്നയിൽ ദേശീയപാതയിലെ മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് അപകടം. ഗുരുവായൂരിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.

## Article Content

ചേർത്തല (ആലപ്പുഴ): ചേർത്തല ഒറ്റപ്പുന്നയിൽ ദേശീയപാതയിലെ മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് അപകടം. ഗുരുവായൂരിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.

കാറിലുണ്ടായിരുന്ന അഞ്ചുപേർക്കും പരിക്കേറ്റു. ഇവരിൽ ഒരു സ്ത്രീയുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

അപകടത്തെ തുടർന്ന് പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ മേൽപ്പാലത്തിന്റെ സംരക്ഷണഭിത്തി മറികടന്ന് താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഏകദേശം 15 അടി ഉയരത്തിൽ നിന്നാണ് കാർ താഴേക്ക് മറിഞ്ഞത്.

സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതരുടെ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.

**English Summary:**

Cherthala (Alappuzha): Car fell down from flyover on national highway at Ottappunna in Cherthala causing accident. Passengers travelling from Guruvayur to Kollam met with accident. Five persons in car injured, one woman seriously injured as per information. Injured admitted to nearby hospital. Preliminary info says car lost control and crossed protection wall of flyover and fell from about 15 feet height. More details awaited after official examination.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381546/cherthala-ottappunna-flyover-car-falls-accident-five-injured)