---
title: "മാസം 80,000 രൂപ വരെ ശമ്പളം; ബിരുദമുള്ളവർക്ക് പ്രമുഖ ബാങ്കിൽ ജോലി നേടാൻ അവസരം, വേ​ഗം നോക്കിക്കോളൂ "
english_title: "IBPS RRB Recruitment 4256 Vacancies In 27 Gramin Banks 55 Vacancies In Kerala Gramin Bank"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381544/graduate-qualification-gramin-bank-jobs-4256-vacancies-kerala-gramin-bank-55-vacancies"
published_at: "2026-09-07T17:23:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ea6557a4d0_graduate-qualification-gramin-bank-jobs-4256-vacancies-kerala-gramin-bank-55-vacancies.jpg"
keywords: ["IBPS RRB Recruitment", "Gramin Bank Jobs", "Kerala Gramin Bank", "Bank Jobs"]
---

# മാസം 80,000 രൂപ വരെ ശമ്പളം; ബിരുദമുള്ളവർക്ക് പ്രമുഖ ബാങ്കിൽ ജോലി നേടാൻ അവസരം, വേ​ഗം നോക്കിക്കോളൂ 

> **Lead Summary:** ബിരുദ യോ​ഗ്യതയുള്ളവർക്ക് ഗ്രാമീണ ബാങ്കുകളിൽ ഉയർന്ന ശമ്പളമുള്ള ജോലി നേടാൻ അവസരം. രാജ്യത്തെ 27 വ്യത്യസ്ത ഗ്രാമീണ ബാങ്കുകളിലായി 4256 ഒഴിവുകളാണുള്ളത്. കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകളുണ്ട്.

## Article Content

ബിരുദ യോ​ഗ്യതയുള്ളവർക്ക് ഗ്രാമീണ ബാങ്കുകളിൽ ഉയർന്ന ശമ്പളമുള്ള ജോലി നേടാൻ അവസരം. രാജ്യത്തെ 27 വ്യത്യസ്ത ഗ്രാമീണ ബാങ്കുകളിലായി 4256 ഒഴിവുകളാണുള്ളത്. കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകളുണ്ട്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്​സണൽ സെലക്ഷൻ നടത്തുന്ന പരീക്ഷ വഴിയാണ് നിയമനം. യോ​ഗ്യരായ ഉദ്യോ​ഗാർഥികൾ സെപ്റ്റംബർ 21നകം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം.

ഗുജറാത്ത് ഗ്രാമീൺ ബാങ്കിൽ 600 ഒഴിവുകളും കർണാടക ഗ്രാമീൺ ബാങ്കിൽ (300), തമിഴ്​നാട് ഗ്രാമ ബാങ്കിൽ 90 ഒഴിവുകളുമുണ്ട്. കേരള ഗ്രാമീണ ബാങ്കിലെ ആകെ ഒഴിവുകളിൽ ജനറൽ 22, പിന്നാക്കം 15, പട്ടി ജാതി 8, സാമ്പത്തിക ദുർബ്ബലം 6, പട്ടിക വർഗ്ഗം 4 എന്ന വിധത്തിൽ കാറ്റഗറി തിരിച്ച് സംവരണമുണ്ട്.

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 18 നും 30 വയസിനുമിടയിലുള്ളവരാണ് അപേക്ഷിക്കേണ്ടത്.

ഓൺലൈനായുള്ള പ്രിലിമിനറി, മെയിൻ പരീക്ഷകൾ, ഇന്റർവ്യൂ എന്നീ മൂന്നു ഘട്ടങ്ങളിലൂടെയാണ് ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്കായി [https://cgrs.ibps.in](https://cgrs.ibps.in) എന്ന വെബ്സൈറ്റിൽ പ്രവേശിക്കാവുന്നതാണ്.

**ശമ്പളം**

48, 480 രൂപ അടിസ്ഥാന ശമ്പളമായി നൽകുന്ന വിധത്തിലാണ് പൊതുവേ നിയമനം. ബാങ്ക് തിരിച്ച് നേരിയ മാറ്റങ്ങൾ ഉണ്ടെങ്കിലും മാസ ശമ്പളമായി 80,000 രൂപ പ്രതീക്ഷിക്കാം.

**English Summary:**

Opportunity for graduates to get high-salary jobs in Gramin Banks. 4256 vacancies across 27 Gramin Banks in country, 55 vacancies in Kerala Gramin Bank. Recruitment through IBPS exam. Apply online by September 21. Gujarat Gramin Bank 600 vacancies, Karnataka Gramin Bank 300, Tamil Nadu Grama Bank 90. In Kerala Gramin Bank reservation: General 22, OBC 15, SC 8, EWS 6, ST 4. Qualification: Degree from recognized university, age 18-30. Selection via online preliminary, mains exams and interview. Website: https://cgrs.ibps.in . Basic salary Rs 48,480, monthly salary around Rs 80,000 varying by bank.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381544/graduate-qualification-gramin-bank-jobs-4256-vacancies-kerala-gramin-bank-55-vacancies)