---
title: "തൊടുപുഴയിൽ വൻ ദുരന്തം; കെട്ടിടം തകർന്നു വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം "
english_title: "Thodupuzha Building Collapse Two Workers Dead Anoop Joy Kothamangalam Muthalakodam Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381542/thodupuzha-building-collapse-two-workers-dead-anoop-joy-kothamangalam-muthalakodam-accident"
published_at: "2026-09-07T17:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ea34474360_thodupuzha-building-collapse-two-workers-dead-anoop-joy-kothamangalam-muthalakodam-accident.jpg"
keywords: ["Thodupuzha Building Collapse", "Idukki Accident", "Muthalakodam Building Collapse"]
---

# തൊടുപുഴയിൽ വൻ ദുരന്തം; കെട്ടിടം തകർന്നു വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം 

> **Lead Summary:** **ഇടുക്കി: ** തൊടുപുഴ മുതലക്കൊടത്ത് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ ദാരുണമായി മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്കും പരിക്കേറ്റിട്ടുണ്ട്.

## Article Content

**ഇടുക്കി: ** തൊടുപുഴ മുതലക്കൊടത്ത് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ ദാരുണമായി മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്കും പരിക്കേറ്റിട്ടുണ്ട്.

കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് സ്ലാബ് തകർന്നു വീണത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ തൊഴിലാളികളെ ഉടൻ തന്നെ പുറത്തെടുത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary:

Two workers died in building collapse accident in Thodupuzha, Idukki. Deceased are Anoop and Joy, natives of Kothamangalam. Incident occurred at Muthalakodam in Thodupuzha. Two other migrant workers injured. Slab collapsed during renovation work of building. Rescue operation conducted immediately but could not save lives. Workers trapped under debris died.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381542/thodupuzha-building-collapse-two-workers-dead-anoop-joy-kothamangalam-muthalakodam-accident)