---
title: "തുടക്ക ശമ്പളം രണ്ടര ലക്ഷം രൂപ! പിഎഫ്ആർഡിഎയിൽ അസിസ്റ്റന്റ് മാനേജർ ആകാൻ സുവർണാവസരം; ഉടൻ അപേക്ഷിക്കൂ"
english_title: "PFRDA Grade A Officer Assistant Manager Recruitment 30 Vacancies Salary 205000 Last Date September 24"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381538/pfrda-grade-a-assistant-manager-recruitment-30-vacancies-salary-2-lakh-last-date-sept-24"
published_at: "2026-09-07T16:31:00+05:30"
category: "Ernakulam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e99b060d96_pfrda-grade-a-assistant-manager-recruitment-30-vacancies-salary-2-lakh-last-date-sept-24.jpg"
keywords: ["PFRDA Recruitment", "PFRDA Grade A Officer", "Assistant Manager Vacancy", "PFRDA Jobs 2026"]
---

# തുടക്ക ശമ്പളം രണ്ടര ലക്ഷം രൂപ! പിഎഫ്ആർഡിഎയിൽ അസിസ്റ്റന്റ് മാനേജർ ആകാൻ സുവർണാവസരം; ഉടൻ അപേക്ഷിക്കൂ

> **Lead Summary:** കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പിഎഫ്ആർഡിഎയിൽ ഗ്രേഡ് എ ഓഫീസർ വിഭാഗത്തിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 30 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.

## Article Content

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പിഎഫ്ആർഡിഎയിൽ ഗ്രേഡ് എ ഓഫീസർ വിഭാഗത്തിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 30 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.

യോഗ്യത:

*ജനറൽ സ്ട്രീം: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം, 2 വർഷത്തെ പി.ജി. ഡിപ്ലോമ, നിയമത്തിൽ ബിരുദം (LLB), അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം.*

*റിസർച്ച് സ്ട്രീം: ഇക്കണോമിക്സ്, കൊമേഴ്സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, സ്റ്റാറ്റിസ്റ്റിക്സ്, ഡാറ്റാ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ മാസ്റ്റേഴ്സ് ബിരുദം.*

ഫേസ് I (ഓൺലൈൻ സ്ക്രീനിംഗ് പരീക്ഷ), ഫേസ് II (ഓൺലൈൻ എഴുത്തുപരീക്ഷ), ഫേസ് III (അഭിമുഖം ) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് നിയമന പ്രക്രിയ നടക്കുക. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 1,000 രൂപയാണ് അപേക്ഷ ഫീസ്.

ദില്ലിയിലും മുംബൈയിലുമായുള്ള ഓഫീസുകളിലാണ് നിയമനം. ഹൗസിങ് അലവൻസ് ഉൾപ്പെടെ 2,05,000 രൂപയാണ് തുടക്ക ശമ്പളം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 24 ആണ്.

English Summary:

Opportunity to become Assistant Manager in Grade A Officer category in central public sector organization PFRDA. Recruitment for total 30 vacancies. For General Stream qualification is postgraduate degree in any subject or 2-year PG diploma or degree in Law or Engineering degree. For Research Stream Masters degree in Economics / Commerce / Business Administration / Statistics / Data Science required. Selection in three phases: Phase I Online Screening Exam, Phase II Online Descriptive Exam, Phase III Interview. Application fee Rs 1000 for General, OBC, EWS categories. Posting in Delhi and Mumbai offices. Starting salary Rs 2,05,000 including housing allowance. Last date to apply September 24.*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381538/pfrda-grade-a-assistant-manager-recruitment-30-vacancies-salary-2-lakh-last-date-sept-24)