---
title: " താലികെട്ടിയ കൈകൊണ്ട് ജീവനെടുത്തു...! ഫ്രിഡ്ജിൽ തലയറുത്തുമാറ്റി വെച്ച നിലയിൽ യുവതിയുടെ മൃതദേഹം; ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി"
english_title: " Guwahati Woman Brutally Murdered Body Found Severed Head In Fridge Husband Surrenders Assam Crime"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381529/guwahati-woman-brutally-murdered-severed-head-found-in-fridge-husband-surrenders"
published_at: "2026-09-07T15:36:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e8d1a10523_guwahati-woman-brutally-murdered-severed-head-found-in-fridge-husband-surrenders.jpg"
keywords: ["Guwahati Murder", "Woman Murdered Guwahati", "Beltola Apartment Murder", "Guwahati Husband Surrenders"]
---

#  താലികെട്ടിയ കൈകൊണ്ട് ജീവനെടുത്തു...! ഫ്രിഡ്ജിൽ തലയറുത്തുമാറ്റി വെച്ച നിലയിൽ യുവതിയുടെ മൃതദേഹം; ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

> **Lead Summary:** **ഗുവാഹത്തി: ** 25കാരിയായ യുവതിയെ അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അസമിലെ ഗുവാഹത്തിയിൽ ബെൽതോള മേഖലയിലെ അപ്പാർട്ട്‌മെന്റിനുള്ളിലാണ് സംഭവം. ഏതാനും മാസങ്ങൾക്ക് മുമ്പ് വിവാഹിതരായ റിയ താൽക്കുദാറാണ് മരിച്ചത്. ബൂട്ടിക്കിൽ ജോലി ചെയ്തുവരികയായിരുന്നു യുവതി. ഭർത്താവ് ക്യാബ് ഡ്രൈവറാണ്.

## Article Content

**ഗുവാഹത്തി: ** 25കാരിയായ യുവതിയെ അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അസമിലെ ഗുവാഹത്തിയിൽ ബെൽതോള മേഖലയിലെ അപ്പാർട്ട്‌മെന്റിനുള്ളിലാണ് സംഭവം. ഏതാനും മാസങ്ങൾക്ക് മുമ്പ് വിവാഹിതരായ റിയ താൽക്കുദാറാണ് മരിച്ചത്. ബൂട്ടിക്കിൽ ജോലി ചെയ്തുവരികയായിരുന്നു യുവതി. ഭർത്താവ് ക്യാബ് ഡ്രൈവറാണ്.

അപ്പാർട്ട്‌മെന്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി ഞായറാഴ്ച രാത്രിയോടെ അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. രണ്ട് ദിവസമായി ദമ്പതികളെ കാണാനില്ലെന്നും ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നും അവർ വ്യക്തമാക്കി. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ തറയിൽ അഴുകിയ നിലയിൽ യുവതിയുടെ ശരീരവും, ഫ്രിഡ്ജിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് അറുത്തുമാറ്റിയ നിലയിൽ തലയും കണ്ടെത്തുകയായിരുന്നു.

മൃതദേഹം അഴുകിത്തുടങ്ങിയതിനാൽ കൊലപാതകം നടന്ന് 24 മുതൽ 48 മണിക്കൂർ കഴിഞ്ഞിട്ടുണ്ടാകാമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ യുവതിയുടെ ഭർത്താവ് പൊലീസിൽ കീഴടങ്ങി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.

English Summary:

Brutally murdered body of young woman found in Guwahati, Assam. Decomposed body found inside apartment in Beltola area, severed head kept in plastic cover inside fridge. Husband surrendered before police after incident. Deceased identified as 25-year-old Riya Talkudar, married few months ago. She was working in a boutique, husband is a cab driver. Incident came to light Sunday night when neighbours informed police about foul smell from house, said couple missing for two days and phones switched off. Police found body on floor and severed head in polythene bag in refrigerator. Police said murder happened 24 to 48 hours ago as body started decomposing. Body shifted to hospital for postmortem. Husband taken into custody and interrogation underway, motive not clear.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381529/guwahati-woman-brutally-murdered-severed-head-found-in-fridge-husband-surrenders)