---
title: "‘പത്ത്  തവണ മത്സരിച്ചു, ഇനി വേണ്ട’; ലോക്സഭാ മത്സരത്തിൽ നിന്ന് പിന്മാറി കൊടിക്കുന്നിൽ സുരേഷ്, നിർണായക പ്രഖ്യാപനം കെപിസിസി അധ്യക്ഷ ചർച്ചയ്ക്കിടെ "
english_title: "Kodikunnil Suresh MP Says Will Not Contest Next Lok Sabha Election KPCC President Discussions Active"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381526/kodikunnil-suresh-mp-will-not-contest-next-lok-sabha-election-kpcc-president-discussions"
published_at: "2026-09-07T15:20:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9154a6342c6_devaswom-board-president-post-sc-community-kodikunnil-suresh-demand.jpg"
keywords: ["Kodikunnil Suresh", "KPCC President", "Lok Sabha Election"]
---

# ‘പത്ത്  തവണ മത്സരിച്ചു, ഇനി വേണ്ട’; ലോക്സഭാ മത്സരത്തിൽ നിന്ന് പിന്മാറി കൊടിക്കുന്നിൽ സുരേഷ്, നിർണായക പ്രഖ്യാപനം കെപിസിസി അധ്യക്ഷ ചർച്ചയ്ക്കിടെ 

> **Lead Summary:** ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ ചര്‍ച്ചകള്‍ സജീവമായിരിക്കെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കൊടിക്കുന്നില്‍ സുരേഷ് എംപി. 10 തവണ മത്സരിച്ചു.

## Article Content

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ ചര്‍ച്ചകള്‍ സജീവമായിരിക്കെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കൊടിക്കുന്നില്‍ സുരേഷ് എംപി. 10 തവണ മത്സരിച്ചു.

ഇനി മത്സരിക്കാന്‍ ഇല്ലെന്ന് എല്ലാവരെയും അറിയിച്ചു. കഴിഞ്ഞ തവണയും മത്സരിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതൃത്വം എടുക്കുന്ന നിലപാട് അംഗീകരിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.

എത്രയും വേഗം പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു. പുതിയ കെപിസിസി അധ്യക്ഷനെ വേണം എന്നാണ് പൊതുവികാരം. എംപിമാര്‍ പിസിസി അധ്യക്ഷന്‍ ആകുന്നത് പുതിയ കാര്യമല്ല.

എംപിമാരെയും എംഎല്‍എമാരെയും അധ്യക്ഷന്‍ ആക്കരുതെന്ന കീഴ്‌വഴക്കമില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പ്രതികരിച്ചു. കെപിസിസി അധ്യക്ഷ നിയമനം വൈകരുതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കെപിസിസിക്ക് മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്ന് നടന്ന രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. തീരുമാനം വൈകില്ലെന്ന് രാഹുല്‍ ഉറപ്പ് നല്‍കിയതായാണ് വിവരം.

പത്ത് ജന്‍പഥിലായിരുന്നു രാഹുലും വി ഡി സതീശനും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി കേരള ഹൗസിലേക്ക് മടങ്ങി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെയായിരുന്നു മടക്കം.

**English Summary:**

New Delhi: Amid active discussions over KPCC president post, MP Kodikunnil Suresh said he will not contest next Lok Sabha election. He said he contested 10 times and has informed everyone he will not contest again, as he said last time too, but will accept party leadership's decision. He demanded appointment of new KPCC president soon, saying public sentiment is for new president and there is no convention barring MPs and MLAs from becoming president. Meanwhile reports say Chief Minister V D Satheesan asked Rahul Gandhi not to delay KPCC president appointment and demanded full-time president during meeting today at 10 Janpath. Rahul reportedly assured decision will not be delayed.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381526/kodikunnil-suresh-mp-will-not-contest-next-lok-sabha-election-kpcc-president-discussions)