---
title: "മരണത്തെ മുഖമുഖം കണ്ട നിമിഷങ്ങൾ; എറണാകുളം കുര്യാപിള്ളിയിൽ നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി കടയിലേക്ക് പാഞ്ഞുകയറി"
english_title: "Ernakulam Kuriapilly Container Lorry Hits Shops Kozhikode Karuvanthiruthy Car Hits Transformer No Casualty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381525/ernakulam-kuriapilly-container-lorry-hits-shops-kozhikode-car-hits-transformer-"
published_at: "2026-09-07T15:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e87a868d7c_ernakulam-kuriapilly-container-lorry-hits-shops-kozhikode-car-hits-transformer-.jpg"
keywords: ["Ernakulam Lorry Accident", "Kozhikode Car Accident", "Karuvanthiruthy Accident"]
---

# മരണത്തെ മുഖമുഖം കണ്ട നിമിഷങ്ങൾ; എറണാകുളം കുര്യാപിള്ളിയിൽ നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി കടയിലേക്ക് പാഞ്ഞുകയറി

> **Lead Summary:** **കൊച്ചി: **എറണാകുളം കുര്യാപിള്ളിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്‌നർ ലോറി കടകളിലേക്ക് ഇടിച്ചുകയറി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഈ അപകടമുണ്ടായത്. ഭാഗ്യവശാൽ അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

## Article Content

**കൊച്ചി: **എറണാകുളം കുര്യാപിള്ളിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്‌നർ ലോറി കടകളിലേക്ക് ഇടിച്ചുകയറി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഈ അപകടമുണ്ടായത്. ഭാഗ്യവശാൽ അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം, കോഴിക്കോട് കരുവന്തുരുത്തിയിലും സമാനമായ രീതിയിൽ അപകടമുണ്ടായി. നിയന്ത്രണം വിട്ട കാർ റോഡരികിലെ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് ഈ അപകടവും നടന്നത്. വാഹനത്തിലുണ്ടായിരുന്നവർ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

അതേസമയം കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് പതിനഞ്ചോളം യാത്രക്കാർക്ക് പരിക്കേറ്റു. മണിമലയിൽ നിന്ന് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലേക്ക് വരികയായിരുന്ന ബസ്, മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന മറ്റൊരു സ്വകാര്യ ബസിന്റെ പുറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

മണിമലയിൽ നിന്ന് വരികയായിരുന്ന ‘ജെറിൻ’ എന്ന സ്വകാര്യ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് ഇടയാക്കിയത്. ഈ ബസ് മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന ‘ഫൗസിയ’ എന്ന ബസിന്റെ പുറകിൽ ശക്തമായി ഇടിക്കുകയായിരുന്നു.

English Summary:

Container lorry rammed into shops at Kuriapilly in Ernakulam early today around 3 am, no casualty reported. In another early morning accident at Karuvanthiruthy in Kozhikode, a car lost control and hit a transformer, occupants escaped unhurt.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381525/ernakulam-kuriapilly-container-lorry-hits-shops-kozhikode-car-hits-transformer-)