---
title: "മാതളനാരങ്ങ മുറിക്കാൻ മടിയാണോ? മിനിറ്റുകൾക്കുള്ളിൽ അല്ലികൾ വേർതിരിച്ചെടുക്കാം, ഇതാ കിടിലൻ ടിപ്സ് "
english_title: "How To Peel Pomegranate Easily Water Method Kitchen Tips"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381520/easy-way-to-peel-pomegranate-kitchen-tips"
published_at: "2026-09-07T14:47:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e81e09851f_easy-way-to-peel-pomegranate-kitchen-tips.jpg"
keywords: ["Pomegranate Peeling Trick", "Pomegranate", "Kitchen Tips"]
---

# മാതളനാരങ്ങ മുറിക്കാൻ മടിയാണോ? മിനിറ്റുകൾക്കുള്ളിൽ അല്ലികൾ വേർതിരിച്ചെടുക്കാം, ഇതാ കിടിലൻ ടിപ്സ് 

> **Lead Summary:** മാതളനാരങ്ങ ആരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും അത് മുറിച്ച് അല്ലികൾ വേർതിരിച്ചെടുക്കുന്നത് പലർക്കും ഏറെ മടുപ്പുള്ള ജോലിയാണ്. എന്നാൽ അധികം ബുദ്ധിമുട്ടില്ലാതെ വളരെ പെട്ടെന്ന് മാതളനാരങ്ങയിലെ അല്ലികൾ വൃത്തിയായി വേർതിരിച്ചെടുക്കാൻ ഒരു എളുപ്പവഴിയുണ്ട്.

## Article Content

മാതളനാരങ്ങ ആരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും അത് മുറിച്ച് അല്ലികൾ വേർതിരിച്ചെടുക്കുന്നത് പലർക്കും ഏറെ മടുപ്പുള്ള ജോലിയാണ്. എന്നാൽ അധികം ബുദ്ധിമുട്ടില്ലാതെ വളരെ പെട്ടെന്ന് മാതളനാരങ്ങയിലെ അല്ലികൾ വൃത്തിയായി വേർതിരിച്ചെടുക്കാൻ ഒരു എളുപ്പവഴിയുണ്ട്.

ആദ്യം മാതളനാരങ്ങയുടെ മുകൾഭാഗം (തണ്ട് വരുന്ന ഭാഗം) കത്തി ഉപയോഗിച്ച് പതുക്കെ മുറിച്ചുമാറ്റുക. ഉള്ളിലെ അല്ലികൾക്ക് കേടുപാടുകൾ സംഭവിക്കാത്ത വിധം പുറംതൊലി മാത്രം നീക്കം ചെയ്ത് അകത്തെ ഭാഗങ്ങൾ വ്യക്തമായി കാണുന്ന തരത്തിലായിരിക്കണം ഇത് ചെയ്യേണ്ടത്. തുടർന്ന്, മാതളനാരങ്ങയുടെ പുറംതൊലിയിൽ കാണുന്ന വെളുത്ത വരകൾക്ക് അനുസരിച്ച് മുകളിൽ നിന്ന് താഴേക്ക് കത്തികൊണ്ട് നേരിയ വരകൾ ഇടുക. കത്തി അല്ലികളിലേക്ക് ആഴത്തിൽ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം.

ശേഷം ഒരു വലിയ പാത്രത്തിൽ തണുത്ത വെള്ളമെടുത്ത് മുറിച്ച മാതളനാരങ്ങ അതിലിടുക. വെള്ളത്തിനുള്ളിൽ വെച്ച് തന്നെ കൈവിരലുകൾ ഉപയോഗിച്ച് മാതളനാരങ്ങയുടെ ഓരോ ഭാഗങ്ങളും വേർപെടുത്താം.

തള്ളവിരൽ ഉപയോഗിച്ച് പതുക്കെ തിരുമ്മുമ്പോൾ അല്ലികൾ പാത്രത്തിന്റെ അടിയിലേക്ക് താഴുകയും വെള്ള നിറത്തിലുള്ള പൾപ്പും തൊലിയും വെള്ളത്തിന് മുകളിൽ പൊങ്ങിനിൽക്കുകയും ചെയ്യും. മുകളിലെ പൾപ്പ് നീക്കം ചെയ്ത ശേഷം വെള്ളം അരിച്ചെടുത്താൽ സമയം ലാഭിച്ച്, കേടുപാടുകളില്ലാത്ത മാതളനാരങ്ങ അല്ലികൾ മാത്രം ലഭിക്കും.

**English Summary:**

Deseeding a pomegranate can be a tedious task, but there is an easy kitchen hack to extract the seeds quickly without making a mess. By cutting off the top crown and scoring the skin along its natural ridge lines, you can submerge the fruit in a bowl of cold water. Gently separating the segments under water causes the seeds to sink to the bottom while the white pith floats to the top. Filtering out the pith and water leaves you with clean, intact pomegranate seeds in minutes.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381520/easy-way-to-peel-pomegranate-kitchen-tips)