---
title: "ചൂടിൽ വെന്തുരുകിയ കേരളത്തിന് ആശ്വാസം; സംസ്ഥാനത്ത് ശക്തമായ മഴയെത്തുന്നു, വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം"
english_title: "Kerala Rain Alert Yellow Alert Ernakulam Alappuzha Heavy Rain From Thursday IMD Update"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381518/kerala-rain-alert-yellow-alert-ernakulam-alappuzha-heavy-rain-thursday"
published_at: "2026-09-07T14:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e8108a35fa_kerala-rain-alert-yellow-alert-ernakulam-alappuzha-heavy-rain-thursday.jpg"
keywords: ["Kerala Rain Alert", "Yellow Alert Kerala", "Ernakulam Alappuzha Rain", "Heavy Rain Kerala"]
---

# ചൂടിൽ വെന്തുരുകിയ കേരളത്തിന് ആശ്വാസം; സംസ്ഥാനത്ത് ശക്തമായ മഴയെത്തുന്നു, വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി മഴയെത്തുന്നു. വരുന്ന വ്യാഴാഴ്ച മുതൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച രണ്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി മഴയെത്തുന്നു. വരുന്ന വ്യാഴാഴ്ച മുതൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച രണ്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ഈ ദിവസങ്ങളിൽ മുന്നറിയിപ്പുള്ളത്. തുടർന്ന് വെള്ളിയാഴ്ച നാല് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് വെള്ളിയാഴ്ച ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.

ഈ ദിവസങ്ങളിൽ പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

English Summary:

Rain arriving in state as relief from heat. Isolated heavy rain likely from Thursday. Yellow alert declared in two districts on Thursday - Ernakulam and Alappuzha. Yellow alert in four districts on Friday - Ernakulam, Idukki, Kottayam and Pathanamthitta. Heavy rain means 64.5 mm to 115.5 mm rainfall in 24 hours.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381518/kerala-rain-alert-yellow-alert-ernakulam-alappuzha-heavy-rain-thursday)