---
title: " കുഞ്ഞ് അഷർ കണ്ണീരായി..! മുത്തച്ഛന്റെ കണ്ണൊന്നു തെറ്റി, പാടത്തെ വെള്ളത്തിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം"
english_title: "Toddler Drowns After Falling In Paddy Field Water Mavelikkara Alappuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381517/toddler-drowns-falling-paddy-field-water-mavelikkara-alappuzha"
published_at: "2026-09-07T14:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e800929471_toddler-drowns-falling-paddy-field-water-mavelikkara-alappuzha.jpg"
keywords: ["Toddler Death", "Alappuzha News", "Drowning Accident", "Child Death"]
---

#  കുഞ്ഞ് അഷർ കണ്ണീരായി..! മുത്തച്ഛന്റെ കണ്ണൊന്നു തെറ്റി, പാടത്തെ വെള്ളത്തിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** മാവേലിക്കര: പാടത്തെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ. കൃഷ്ണന്റെയും ആതിരയുടെയും മകൻ അഷർ ക്രിസ് (ഒന്നര വയസ്) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.

## Article Content

മാവേലിക്കര: പാടത്തെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ. കൃഷ്ണന്റെയും ആതിരയുടെയും മകൻ അഷർ ക്രിസ് (ഒന്നര വയസ്) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.

വീടിന് തൊട്ടടുത്തുള്ള പാടത്തിന്റെ അരികിൽ മുത്തച്ഛനൊപ്പം നിൽക്കുന്നതിനിടെയാണ് കുഞ്ഞ് അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണത്. എന്നാൽ കുഞ്ഞ് വെള്ളത്തിൽ വീഴുന്നത് മുത്തച്ഛൻ കണ്ടിരുന്നില്ല.

തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഒരു മണിക്കൂറിന് ശേഷം, രാവിലെ പതിനൊന്നരയോടെയാണ് കുഞ്ഞിനെ പാടത്തെ വെള്ളത്തിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

**English Summary:**

Mavelikkara: One-and-a-half-year-old boy died after falling into paddy field water. Deceased is Ashar Chris, son of Arun R Krishna and Athira of Charummootil Padeettathil, Olaketti Thekku, Thekkekara. Incident at around 10.30 am Monday. Child was standing with grandfather near paddy field adjacent to house when accidentally fell into water, grandfather did not notice. After search, found lying in water at 11.30 am an hour later, rushed to hospital but could not save life.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381517/toddler-drowns-falling-paddy-field-water-mavelikkara-alappuzha)