---
title: "ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു"
english_title: "Former Chittoor MLA K Achuthan Passed Away Palakkad Congress Leader"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381473/former-chittoor-mla-k-achuthan-passed-away-palakkad"
published_at: "2026-09-07T12:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e5be1959f7_former-chittoor-mla-k-achuthan-passed-away-palakkad.jpg"
keywords: ["K Achuthan", "Chittoor MLA", "Palakkad News", "Congress Leader"]
---

# ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

> **Lead Summary:** പാലക്കാട്: ചിറ്റൂർ മുൻ കോൺഗ്രസ് എംഎൽഎ കെ. അച്യുതൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ആലത്തൂർ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 1996 മുതൽ 2016 വരെ ദീർഘകാലം ചിറ്റൂർ എംഎൽഎയായിരുന്നു.

## Article Content

പാലക്കാട്: ചിറ്റൂർ മുൻ കോൺഗ്രസ് എംഎൽഎ കെ. അച്യുതൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ആലത്തൂർ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 1996 മുതൽ 2016 വരെ ദീർഘകാലം ചിറ്റൂർ എംഎൽഎയായിരുന്നു.

നിലവിലെ ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതന്റെ പിതാവാണ്. ചിറ്റൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1996, 2001, 2006, 2011 വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ദീർഘകാലം മണ്ഡലത്തിന്റെ ജനപ്രതിനിധിയായി പ്രവർത്തിച്ചു.

കർഷകൻ, സഹകരണ പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന കെ. അച്യുതൻ തത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

മുതിർന്ന കോൺഗ്രസ് നേതാവിന്റെ നിര്യാണത്തിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട്.

കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ഇത്രയും സ്വാധീനമുണ്ടാക്കിയ നേതാക്കള്‍ വിരലില്‍ എണ്ണാവുന്നതേയുള്ളൂവെന്നും കരുത്തുറ്റ നേതാവായിരുന്നു അദ്ദേഹമെന്നും ഷാഫി പറമ്പില്‍ എംപി അനുസ്മരിച്ചു. ആര്‍ക്കും അദ്ദേഹത്തെ ബന്ധപ്പെടാം. ചിറ്റൂരിനപ്പുറം ഒരു ലോകവും ആകര്‍ഷിച്ചിട്ടില്ലാത്തയാളാണ് അച്ചുവേട്ടന്‍.

ചിറ്റൂരിനേക്കാള്‍ വലുതല്ല മന്ത്രിസ്ഥാനം എന്നുവെച്ച് അത് വേണ്ടെന്ന് പറഞ്ഞ നേതാവാണ് അദ്ദേഹമെന്നും ഷാഫി പറമ്പില്‍ അനുസ്മരിച്ചു.

തനിക്ക് ഏറെ അടുപ്പവും ബന്ധവുമുള്ള നേതാവ് അദ്ദേഹമെന്നും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി അമിതമായി ആഗ്രഹിക്കാത്ത നേതാവ് ആണെന്നും എ പി അനില്‍ കുമാര്‍ പറഞ്ഞു.

2011ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്ക് അച്യുതന്റെ പേര് ഉയര്‍ന്നുകേട്ടപ്പോള്‍ മന്ത്രിസഭയില്‍ അദ്ദേഹം വരേണ്ടെന്ന് ആഗ്രഹിച്ച ഒരേ ഒരാള്‍ അദ്ദേഹം മാത്രമാണെന്നും എ പി അനില്‍ കുമാര്‍ പറഞ്ഞു. പത്ത് വര്‍ഷം തനിക്കൊപ്പം അദ്ദേഹം നിയമസഭയില്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് പി സി വിഷ്ണുനാഥ് മറ്റൊരു അനുഭവം ഓര്‍ത്തെടുത്തു.

ഒരു ഘട്ടത്തില്‍ അച്യുതന്‍ എംഎല്‍എ സ്ഥാനത്ത് നിന്നും രാജി വെച്ചപ്പോള്‍ ആളുകള്‍ വീട് വളഞ്ഞ് ജീവനാടുക്കാന്‍ ശ്രമിച്ചെന്നും ഒടുക്കം സ്‌നേഹത്തിന് മുന്നില്‍ കീഴടങ്ങി തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങേണ്ടിവന്നുവെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

**English Summary:**

Former Chittoor MLA K. Achuthan passed away. He died at a private hospital in Alathur due to age-related ailments. He served as Chittoor MLA from 1996 to 2016, winning four consecutive terms in 1996, 2001, 2006 and 2011. He is father of current Chittoor MLA Sumesh Achuthan. Known as farmer, cooperative worker and political leader, he served as President of Thathamangalam Service Cooperative Bank and Chairman of Chittoor-Thathamangalam Municipality. Leaders condoled his death.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381473/former-chittoor-mla-k-achuthan-passed-away-palakkad)