---
title: "തണ്ണീര്‍മുക്കത്തെ 53-കാരന്റെ മരണം കൊലപാതകം തന്നെ; പ്രതി ഒളിവിലെന്ന് പൊലീസ്, അരുംകൊലയ്ക്ക് പിന്നിൽ വൈരാഗ്യം? "
english_title: "Thaneermukkom Murder Case Santosh Killed Neighbour On The Run Alappuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381465/thaneermukkom-murder-case-santosh-killed-neighbour-absconding-alappuzha"
published_at: "2026-09-07T11:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e52976f603_thaneermukkom-murder-case-santosh-killed-neighbour-absconding-alappuzha.jpg"
keywords: ["Santhosh Murder", "Thaneermukkom Murder", "Murder case", "Muhamma Police"]
---

# തണ്ണീര്‍മുക്കത്തെ 53-കാരന്റെ മരണം കൊലപാതകം തന്നെ; പ്രതി ഒളിവിലെന്ന് പൊലീസ്, അരുംകൊലയ്ക്ക് പിന്നിൽ വൈരാഗ്യം? 

> **Lead Summary:** **ആലപ്പുഴ: **തണ്ണീർമുക്കത്ത് 53 കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് വെറുങ്ങിൽച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടിൽ സന്തോഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ അയൽവാസിയായ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

## Article Content

**ആലപ്പുഴ: **തണ്ണീർമുക്കത്ത് 53 കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് വെറുങ്ങിൽച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടിൽ സന്തോഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ അയൽവാസിയായ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് വീടിന്റെ വാതിൽ തുറന്ന നിലയിൽ സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്. തലയിലും മുഖത്തും ഗുരുതരമായി മുറിവേറ്റ പാടുകളുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ തലയ്ക്കേറ്റ കഠിനമായ അടിയാണ് മരണകാരണമെന്ന് കണ്ടെത്തി. തുടർന്ന് അസ്വാഭാവിക മരണത്തിന് എടുത്ത കേസ് പോലീസ് കൊലപാതകക്കേസായി മാറ്റുകയായിരുന്നു. അക്രമത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ഒടിഞ്ഞ മുളവടിയും മുറിക്ക് സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.

മരിച്ച സന്തോഷിനെതിരെ പ്രായപൂർത്തിയാകാത്ത മകളോട് അപമര്യാദയായി പെരുമാറിയെന്ന് കാട്ടി അയൽവാസി കഴിഞ്ഞ ദിവസം മുഹമ്മ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിനായി സന്തോഷിനോട് സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാൾ എത്തിയിരുന്നില്ല.

തുടർന്ന് ഞായറാഴ്ച രാവിലെ വീട്ടിൽ അന്വേഷിച്ചെത്തിയ പോലീസാണ് സന്തോഷിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത്. ഭാര്യയും മകളുമായി അകന്നു കഴിയുന്ന സന്തോഷ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. പ്രതി ഒളിവിലാണെന്നും ഉടൻ തന്നെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.

**English Summary:**

The police have confirmed that the death of 53-year-old Santosh at Thaneermukkom in Alappuzha was a murder. Santosh was found dead inside his open house on Sunday morning with severe head and facial injuries. Police suspect that a neighbor, who had recently filed a complaint against Santosh at the Muhamma police station for misbehaving with his minor daughter, committed the crime. Police had initially registered a case of unnatural death but updated it to murder following the preliminary post-mortem report and the recovery of a broken bamboo stick from the scene. The suspect is currently absconding, and police have launched a search.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381465/thaneermukkom-murder-case-santosh-killed-neighbour-absconding-alappuzha)