---
title: "മറ്റൊരു ബന്ധം സംശയിച്ച് കൊടുംക്രൂരത; ഭാര്യയെയും കുഞ്ഞിനെയും തലയറുത്ത് ചാക്കിലാക്കി പുഴയിൽ തള്ളി, എല്ലാത്തിനും പിന്നിൽ ഭർത്താവ് തന്നെ!"
english_title: "Attappadi Cheerakkadavu Bhavani River Woman Child Body Sack Husband Murder West Bengal Suspect"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381455/attappadi-cheerakkadavu-bhavani-river-woman-child-body-sack-husband-arrested-"
published_at: "2026-09-07T10:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e49c5b4316_attappadi-cheerakkadavu-bhavani-river-woman-child-body-sack-husband-arrested-.jpg"
keywords: ["Attappadi Murder", "Cheerakkadavu Bhavani River", "Woman Child Dead Body Sack"]
---

# മറ്റൊരു ബന്ധം സംശയിച്ച് കൊടുംക്രൂരത; ഭാര്യയെയും കുഞ്ഞിനെയും തലയറുത്ത് ചാക്കിലാക്കി പുഴയിൽ തള്ളി, എല്ലാത്തിനും പിന്നിൽ ഭർത്താവ് തന്നെ!

> **Lead Summary:** **പാലക്കാട്: ** അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയുടെ ഭർത്താവ് തന്നെയാണ് ഈ ക്രൂര കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.

## Article Content

**പാലക്കാട്: ** അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയുടെ ഭർത്താവ് തന്നെയാണ് ഈ ക്രൂര കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.

പശ്ചിമബംഗാൾ സ്വദേശിയാണ് പ്രതി. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയത്. മൃതദേഹങ്ങൾ അഞ്ചുദിവസത്തോളം വെള്ളത്തിൽ കിടന്നതായിട്ടാണ് ഫോറൻസിക് പരിശോധനയിൽ ലഭിച്ച സൂചന. ഒഴുക്കിവന്ന് പുഴയോരത്ത് തങ്ങിക്കിടക്കുന്ന നിലയിൽ മൂന്ന് ചാക്കുകളാണ് പ്രദേശത്ത് കാലിമേക്കാൻ എത്തിയവർ ഞായറാഴ്ച ഉച്ചയോടെ കണ്ടത്.

ആദ്യ ചാക്ക് തുറന്നപ്പോൾ അതിൽ ശരീരഭാഗങ്ങളാണെന്ന് മനസ്സിലായതോടെ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസും ഫോറൻസിക് വിഭാഗവും നടത്തിയ പരിശോധനയിൽ, രണ്ടാമത്തെ ചാക്കിൽനിന്ന് മുപ്പത് വയസ്സോളം തോന്നിക്കുന്ന യുവതിയുടേയും അഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയുടേയും ശിരസ്സ് ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ പുറത്തെടുത്തു. കൊലപാതകത്തിനുശേഷം കടന്നുകളഞ്ഞ പ്രതിക്കായി അന്വേഷണം  തുടരുകയാണ്.

ശരീരഭാഗങ്ങൾക്ക് നാലുദിവസത്തിലേറെ പഴക്കം കണക്കാക്കുന്നുണ്ട്. മൂന്നാമത്തെ ചാക്കിൽ അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ യുവതിയുടെ ശരീരഭാഗങ്ങളാണ് ഉണ്ടായിരുന്നത്. ഇരുത്തി, കൈകാലുകൾ മടക്കി ഒരു ചാക്കിനുള്ളലേക്ക് കയറ്റിയ നിലയിലായിരുന്നു മൃതദേഹം. മൂന്നുദിവസം മുൻപുവരെ പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു.

ഞായറാഴ്ച ഒഴുക്ക് കുറഞ്ഞതോടെയാവാം ചാക്കുകൾ അടിഞ്ഞതെന്നുകരുതുന്നു.യന്ത്രം ഉപയോഗിച്ച് കഴുത്തറത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ.  മൃതദേഹങ്ങൾ ഇടുപ്പിന്റെ ഭാഗത്ത് മടക്കി കൈകാലുകൾ ചേർത്തുെവച്ച് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞശേഷമാണ് ചാക്കിൽ കയറ്റിയിട്ടുള്ളത്.

ഇതാണ് കൃത്യത്തിൽ ഒന്നിലേറെ പേർ ഉൾപ്പെട്ടിട്ടുണ്ടാവുമെന്ന സംശയമുയരാൻ കാരണം. തമിഴ്നാട്ടിൽനിന്ന് വിതരണം ചെയ്യുന്ന കേരളത്തിലും ലഭ്യമായ ബിരിയാണി അരിയുടെ ചാക്കുകളിലാണ് മൃതദേഹങ്ങൾ. ചാക്കുകൾ വാങ്ങിയത് എവിടെനിന്നാണെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary:

More details emerge in Attappadi Cheerakkadavu case where bodies of woman and child found in three sacks along Bhavani river bank. Police confirm husband himself committed brutal murder, accused native of West Bengal. Motive suspected extramarital affair of wife. Forensic exam indicates bodies were in water for about five days. Three sacks seen stuck on river bank after floating, spotted by cattle grazers Sunday afternoon. On opening first sack found body parts, police informed. Police and forensic team recovered body parts including heads of woman aged around 30 and girl aged around 5 from second sack.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381455/attappadi-cheerakkadavu-bhavani-river-woman-child-body-sack-husband-arrested-)