---
title: "കുതിപ്പും കിതപ്പും മാറിമറിഞ്ഞ് സ്വർണവില...! സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ"
english_title: "Kerala Gold Price Today Falls 480 Rs Pavan 113040 Gram 14130 Gold Silver Rate"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381442/kerala-gold-price-today-falls-pavan-113040-september-7"
published_at: "2026-09-07T09:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e3c9b4705a_kerala-gold-price-today-falls-pavan-113040-september-7.jpg"
keywords: ["Kerala Gold Price Today", "Gold Price Fall", "Gold Rate Kozhikode"]
---

# കുതിപ്പും കിതപ്പും മാറിമറിഞ്ഞ് സ്വർണവില...! സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ

> **Lead Summary:** **കോഴിക്കോട്: ** ഉപഭോക്താക്കൾക്ക് ആശ്വാസം...കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 1,13,040 രൂപയായും ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,130 രൂപയായുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ 1,13,520 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

## Article Content

**കോഴിക്കോട്: ** ഉപഭോക്താക്കൾക്ക് ആശ്വാസം...കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 1,13,040 രൂപയായും ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,130 രൂപയായുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ 1,13,520 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,15,080 രൂപയിലായിരുന്നു സ്വർണവില എത്തിയിരുന്നത്. എന്നാൽ പിന്നീട് ദിവസങ്ങൾക്കുള്ളിൽ കനത്ത ഇടിവ് നേരിട്ട് വില 1,11,480 രൂപ എന്ന താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും വില വർധിച്ചതിന് ശേഷമാണ് ഇപ്പോൾ ചെറിയ തോതിലുള്ള ഇടിവ് ഉണ്ടായിരിക്കുന്നത്.

അതേസമയം, ആഗോളവിപണിയിലും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ട്രോയ് ഔൺസിന് 23 ഡോളർ കുറഞ്ഞ് 4,402 ഡോളർ എന്ന നിലയിലാണ് ആഗോളവിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. ഇതിനുപുറമേ വെള്ളിയുടെ വിലയിലും 0.5 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. നിലവിൽ ഒരു ട്രോയ് ഔൺസ് വെള്ളിക്ക് 65.79 ഡോളർ ആണ് വില.

English Summary:

Gold price falls in Kerala. Pavan down Rs 480 to Rs 1,13,040, gram down Rs 60 to Rs 14,130. Yesterday pavan was Rs 1,13,520. Early September gold hit monthly high of Rs 1,15,080, then plunged to low of Rs 1,11,480 within days, rose again in following days, now slight fall. Global market also sees slight dip, troy ounce down $23 to $4402. Silver down 0.5 percent to $65.79 per troy ounce.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381442/kerala-gold-price-today-falls-pavan-113040-september-7)