---
title: " വൈകീട്ടോടെ കാണാതായ മകനെ കണ്ടെത്തിയത് ചേതനയറ്റ്; കോഴിക്കോട് കൊയിലാണ്ടിയിൽ സ്‌പെഷ്യൽ സ്കൂൾ വിദ്യാർത്ഥി കിണറ്റിൽ മരിച്ച നിലയിൽ"
english_title: " Koyilandy Chengottukavu Student Found Dead Well Akhilraj Abhayam Special School"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381440/koyilandy-chengottukavu-student-dead-well-akhilraj-abhayam-school"
published_at: "2026-09-07T09:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e3736ec039_koyilandy-chengottukavu-student-dead-well-akhilraj-abhayam-school.jpg"
keywords: ["Koyilandy Student Death", "Chengottukavu Well Death", "Akhilraj Abhayam School"]
---

#  വൈകീട്ടോടെ കാണാതായ മകനെ കണ്ടെത്തിയത് ചേതനയറ്റ്; കോഴിക്കോട് കൊയിലാണ്ടിയിൽ സ്‌പെഷ്യൽ സ്കൂൾ വിദ്യാർത്ഥി കിണറ്റിൽ മരിച്ച നിലയിൽ

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട്** **കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ വിദ്യാർത്ഥി കിണറ്റിൽ മരിച്ച നിലയിൽ. അഭയം സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിയായ അഖിൽരാജ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6:40 ഓടെ ചെങ്ങോട്ടുകാവ് എളാട്ടേരിയിലാണ് സംഭവം നടന്നത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട്** **കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ വിദ്യാർത്ഥി കിണറ്റിൽ മരിച്ച നിലയിൽ. അഭയം സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിയായ അഖിൽരാജ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6:40 ഓടെ ചെങ്ങോട്ടുകാവ് എളാട്ടേരിയിലാണ് സംഭവം നടന്നത്.

വൈകീട്ടോടെ കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് വീടിന് സമീപത്തെ വടക്കേടംകണ്ടിയിലെ കിണറ്റിൽ വീണുകിടക്കുന്നതായി കണ്ടെത്തിയത്. അധികം ഉയരമില്ലാത്ത ആൾമറയുള്ള കിണറ്റിലാണ് അഖിൽ വീണത്.

തുടർന്ന് ഉടൻ തന്നെ കൊയിലാണ്ടി ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സേനാംഗങ്ങൾ റെസ്‌ക്യൂ റോപ്പും നെറ്റും ഉപയോഗിച്ച് വിദ്യാർത്ഥിയെ കിണറ്റിൽ നിന്നും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ തന്നെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വത്സരാജാണ് അഖിലിന്റെ പിതാവ്, അമ്മ: ഗീത.

English Summary:

Student found dead in well at Chengottukavu, Koyilandy, Kozhikode. Deceased Akhilraj (23), student of Abhayam Special School. Incident Sunday evening around 6.40 pm at Elatteri, Chengottukavu. Went missing in evening, family found him fallen in nearby Vadakkedamkandi well with low parapet. Koyilandy Fire Force retrieved using rescue rope and net but already dead. Body shifted to Koyilandy Taluk Hospital in fire force ambulance. Father Valsaraj, mother Geetha.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381440/koyilandy-chengottukavu-student-dead-well-akhilraj-abhayam-school)