---
title: "മദ്യലഹരി, മരണപ്പാച്ചിൽ, പോലീസ് പിടികൂടുമെന്ന ഭയം! കയ്‌പമംഗലത്ത് എട്ട് വിദ്യാർഥികളുടെ ജീവിയെടുത്ത ദുരന്തത്തിന് പിന്നിൽ ഞെട്ടിക്കുന്ന കാരണങ്ങൾ"
english_title: "Kaypamangalam Accident 8 Students Death Drunk Forensic Report Tamil Nadu Locals Clash Police Probe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381434/kaipamangalam-accident-8-dead-drunk-forensic-locals-clash-thrissur"
published_at: "2026-09-07T09:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e325d0febd_kaipamangalam-accident-8-dead-drunk-forensic-locals-clash-thrissur.jpg"
keywords: ["Kaypamangalam Accident", "Thrissur 8 Students Death", "Drunk Driving Kerala", "Tamil Nadu Students Accident"]
---

# മദ്യലഹരി, മരണപ്പാച്ചിൽ, പോലീസ് പിടികൂടുമെന്ന ഭയം! കയ്‌പമംഗലത്ത് എട്ട് വിദ്യാർഥികളുടെ ജീവിയെടുത്ത ദുരന്തത്തിന് പിന്നിൽ ഞെട്ടിക്കുന്ന കാരണങ്ങൾ

> **Lead Summary:** **തൃശൂർ: **തൃശൂർ കയ്‌പമംഗലത്ത് എട്ട് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ നിർണായക വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ എട്ടുപേരും മദ്യലഹരിയിലായിരുന്നെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു.

## Article Content

**തൃശൂർ: **തൃശൂർ കയ്‌പമംഗലത്ത് എട്ട് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ നിർണായക വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ എട്ടുപേരും മദ്യലഹരിയിലായിരുന്നെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു.

കൂടുതൽ വിശദ പരിശോധനയ്ക്കായി സാമ്പിളുകൾ കാക്കനാട് കെമിക്കൽ എക്സാമിനേഷൻ സെന്ററിലേക്ക് അയച്ചിട്ടുണ്ട്. അപകടത്തിന് തൊട്ടുമുമ്പ് മദ്യലഹരിയിലായിരുന്ന സംഘം തളിക്കുളം പത്താംകല്ലിൽ വെച്ച് നാട്ടുകാരുമായി സംഘർഷമുണ്ടാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

വഴിയിൽ മുറിയെടുക്കാനായി വാഹനം നിർത്തിയപ്പോഴാണ് നാട്ടുകാരുമായി തർക്കമുണ്ടായത്. പിന്നീട് ഈ തർക്കം കൈയാങ്കളിയിലേക്ക് നീളുകയും, ഇതേ തുടർന്ന് നാട്ടുകാർ വാടാനപ്പള്ളി പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. എന്നാൽ പൊലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ സംഘം വാഹനത്തിൽ കയറി അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു.

പൊലീസ് പിടികൂടുമെന്ന ഭീതിയിൽ അമിതവേഗത്തിൽ കൊച്ചി ഭാഗത്തേക്ക് പായുന്നതിനിടയിലാണ് വാഹനം കയ്പമംഗലത്ത് ദേശീയപാതയിൽ അനധികൃതമായി നിർത്തിയിട്ടിരുന്ന ചരക്കുലോറിയുടെ പിന്നിൽ ഇടിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട വാഹനം തളിക്കുളം പത്താംകല്ലിൽ എത്തിയതും തുടർന്ന് സഞ്ചരിച്ചതുമായ വഴികൾ കേന്ദ്രീകരിച്ചാണ് നിലവിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ഇതിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മറ്റ് നിർണായക തെളിവുകളും പൊലീസ് ശേഖരിച്ചുവരികയാണ്. ഇതിനിടെ സംഘം ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. നാട്ടുകാരുമായുണ്ടായ സംഘർഷത്തിന്റെ യഥാർത്ഥ വിവരങ്ങളും, അപകടത്തിലേക്ക് നയിച്ച മറ്റു സാഹചര്യങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

English Summary:

Crucial details emerge in Kaypamangalam accident that killed 8 students in Thrissur. Forensic examination found all 8 Tamil Nadu natives in vehicle were under influence of alcohol. Samples sent to Kakkanad Chemical Examination Centre for detailed check. Investigation also found drunken group clashed with locals at Thalikulam Pathamkallu shortly before accident when they stopped vehicle to take room, argument turned into scuffle, locals informed Wadanappally police. Group fled before police arrived. Probe team suspects speeding towards Kochi fearing police chase led to vehicle ramming illegally parked lorry on NH at Kaypamangalam. Police collecting CCTV and tracking route, indications group visited Guruvayur temple.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381434/kaipamangalam-accident-8-dead-drunk-forensic-locals-clash-thrissur)