---
title: " വീടിനുള്ളിൽ ചോരയിൽ കുളിച്ച് 53കാരന്റെ മൃതദേഹം; അന്വേഷണത്തിനൊടുവിൽ തണ്ണീർമുക്കം കൊലപാതക കേസിൽ നിർണായക വഴിതിരിവ് "
english_title: "Alappuzha Thanneermukkom Murder 53 Year Old Santhosh Found Dead Police Custody Investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381427/alappuzha-thanneermukkom-murder-53-year-old-santhosh-death-police-custody"
published_at: "2026-09-07T08:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e2a4e79a5f_alappuzha-thanneermukkom-murder-53-year-old-santhosh-death-police-custody.jpg"
keywords: ["Alappuzha Murder", "Thanneermukkom Santhosh Murder", "Kerala Crime News"]
---

#  വീടിനുള്ളിൽ ചോരയിൽ കുളിച്ച് 53കാരന്റെ മൃതദേഹം; അന്വേഷണത്തിനൊടുവിൽ തണ്ണീർമുക്കം കൊലപാതക കേസിൽ നിർണായക വഴിതിരിവ് 

> **Lead Summary:** **ആലപ്പുഴ: **തണ്ണീര്‍മുക്കത്ത് 53 കാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കൊലപാതകത്തിന് കേസെടുക്കുകയും പ്രതിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. തണ്ണീര്‍മുക്കം പഞ്ചായത്ത് 14-ാം വാര്‍ഡ് വെറുങ്ങില്‍ച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടില്‍ സന്തോഷ് ആണ് കൊല്ലപ്പെട്ടത്.

## Article Content

**ആലപ്പുഴ: **തണ്ണീര്‍മുക്കത്ത് 53 കാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കൊലപാതകത്തിന് കേസെടുക്കുകയും പ്രതിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. തണ്ണീര്‍മുക്കം പഞ്ചായത്ത് 14-ാം വാര്‍ഡ് വെറുങ്ങില്‍ച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടില്‍ സന്തോഷ് ആണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സന്തോഷിന്റെ തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നു. വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തലയ്ക്കേറ്റ അടിയാണ് മരണത്തിനു കാരണമായതെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ വ്യക്തമായത്.

അക്രമി അടിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഒടിഞ്ഞ മുളവടി വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നതെങ്കിലും വിശദമായ അന്വേഷണത്തിനൊടുവിലാണ് കൊലപാതകക്കുറ്റം ചുമത്തിയത്. ഞായറാഴ്ച മൃതദേഹം കണ്ടെത്തുമ്പോൾ വീടിന്റെ വാതില്‍ തുറന്ന നിലയിലായിരുന്നു.

മൃതദേഹം കണ്ടെത്തിയ മുറിക്ക് സമീപത്തുനിന്നാണ് മുളവടിയും കണ്ടെടുത്തത്. ഭാര്യയും മകളുമായി പിണങ്ങിക്കഴിയുന്ന സന്തോഷ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. സമീപവാസികളുമായും ഇയാൾക്ക് കാര്യമായ ബന്ധങ്ങളുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം സന്തോഷ് തന്നെ മോശമായി നോക്കിയെന്ന് ആരോപിച്ച് ഒരു പെണ്‍കുട്ടി മുഹമ്മ പൊലീസില്‍ പരാതി നൽകിയിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല. തുടർന്ന് ഞായറാഴ്ച പൊലീസ് അന്വേഷിച്ച് സന്തോഷിന്റെ വീട്ടില്‍ എത്തുമ്പോഴാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

English Summary:

Death of 53-year-old man found at home in Thanneermukkom, Alappuzha confirmed as murder, police register murder case. Deceased is Santhosh (53) of Velikkakathu house, ward 14, Thanneermukkom panchayat. Body found Sunday 7.30 am with injuries on head and face, blood from mouth and nose. Primary postmortem says blow to head caused death. Broken bamboo stick believed used for attack found in house. Initially unnatural death case registered, later converted to murder after detailed probe. Victim lived alone estranged from wife and daughter. Days earlier a girl had complained to Muhamma police alleging he stared badly, he failed to appear when summoned, police found him dead when they reached home Sunday. Suspect in custody.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381427/alappuzha-thanneermukkom-murder-53-year-old-santhosh-death-police-custody)