---
title: "'അതീവ ദഃഖകരം, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ'; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി"
english_title: "PM Narendra Modi Condoles Satya Niketan Delhi Building Collapse Incident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381402/pm-modi-condoles-delhi-satya-niketan-building-collapse"
published_at: "2026-09-06T22:46:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d9fe9365d3_pm-modi-condoles-delhi-satya-niketan-building-collapse.jpg"
keywords: ["Narendra Modi", "Delhi Building Collapse", "Satya Niketan News", "AIIMS Trauma Centre"]
---

# 'അതീവ ദഃഖകരം, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ'; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി

> **Lead Summary:** ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ സത്യ നികേതനിൽ വിദ്യാർത്ഥികൾ താമസിച്ചിരുന്ന പി.ജി കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത അനുശോചനം രേഖപ്പെടുത്തി. കെട്ടിടം തകർന്ന സംഭവം അതീവ ദഃഖകരമാണെന്നും ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അധികൃതർ രംഗത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ സത്യ നികേതനിൽ വിദ്യാർത്ഥികൾ താമസിച്ചിരുന്ന പി.ജി കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത അനുശോചനം രേഖപ്പെടുത്തി. കെട്ടിടം തകർന്ന സംഭവം അതീവ ദഃഖകരമാണെന്നും ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അധികൃതർ രംഗത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച ഉച്ചയോടെ നടന്ന അപകടത്തിൽ ഇതുവരെ മൂന്ന് മരണമാണ് സ്ഥിരീകരിച്ചത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഇതുവരെ 11 പേരെ രക്ഷപ്പെടുത്തിയതായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ എയിംസ് (AIIMS) ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയും മന്ത്രി കപിൽ മിശ്രയും ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയായ ഗുരുഗ്രാം സ്വദേശി ആനന്ദ് ബൻസലിനെതിരെ പോലീസ് കേസെടുത്തു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ കർശന നടപടിയുണ്ടാകുമെന്ന് ഭരണകൂടം വ്യക്തമാക്കി. പ്രതിയായ കെട്ടിട ഉടമയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബി.ജെ.പി എം.പി രാംവീർ സിങ് ബിധുരി അറിയിച്ചു.

**English Summary:**

Prime Minister Narendra Modi expressed deep grief over the tragic building collapse in South Delhi's Satya Niketan, which claimed three lives. PM Modi extended his condolences to the bereaved families and wished a speedy recovery to those injured. Meanwhile, Delhi Chief Minister Rekha Gupta confirmed that 11 people have been rescued from the debris, with two students in critical condition admitted to the AIIMS Trauma Centre. A case has been registered against the building owner, Anand Bansal, and a special committee has been formed by the government to investigate the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381402/pm-modi-condoles-delhi-satya-niketan-building-collapse)