---
title: "ഇതൊക്കെ എവിടുന്ന് കിട്ടി ....! ലക്ഷങ്ങൾ വിലമതിക്കുന്ന കടൽവെള്ളരിയുമായി കോവളത്ത് രണ്ട് യുവാക്കൾ വനംവകുപ്പിന്റെ പിടിയിൽ"
english_title: "Kovalam Sea Cucumber Smuggling Two Arrested By Forest Department Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381401/kovalam-sea-cucumber-smuggling-two-arrested-thiruvananthapuram"
published_at: "2026-09-06T22:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d9d3935597_kovalam-sea-cucumber-smuggling-two-arrested-thiruvananthapuram.jpg"
keywords: ["Sea Cucumber Seized", "Smuggling", "Paruttipally Forest Range", "Wildlife Protection Act"]
---

# ഇതൊക്കെ എവിടുന്ന് കിട്ടി ....! ലക്ഷങ്ങൾ വിലമതിക്കുന്ന കടൽവെള്ളരിയുമായി കോവളത്ത് രണ്ട് യുവാക്കൾ വനംവകുപ്പിന്റെ പിടിയിൽ

> **Lead Summary:** **തിരുവനന്തപുരം: **) കോവളത്ത് ലൈറ്റ് ഹൗസിന് സമീപം നിയമവിരുദ്ധമായി കടൽവെള്ളരി വിൽപ്പന നടത്താൻ ശ്രമിച്ച രണ്ടുപേരെ വനംവകുപ്പ് പിടികൂടി. പനവൂർ അഞ്ചാംകല്ല് സ്വദേശി അജിമോൻ, വെങ്ങാനൂർ സ്വദേശി ഷിജുകുമാർ എന്നിവരാണ് അറസ്റ്റിലായത്. പരുത്തിപ്പള്ളി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ വലയിലാക്കിയത്.

## Article Content

**തിരുവനന്തപുരം: **) കോവളത്ത് ലൈറ്റ് ഹൗസിന് സമീപം നിയമവിരുദ്ധമായി കടൽവെള്ളരി വിൽപ്പന നടത്താൻ ശ്രമിച്ച രണ്ടുപേരെ വനംവകുപ്പ് പിടികൂടി. പനവൂർ അഞ്ചാംകല്ല് സ്വദേശി അജിമോൻ, വെങ്ങാനൂർ സ്വദേശി ഷിജുകുമാർ എന്നിവരാണ് അറസ്റ്റിലായത്. പരുത്തിപ്പള്ളി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ വലയിലാക്കിയത്.

വിൽപ്പനയ്ക്കായി എത്തിച്ച എൺപതോളം കടൽവെള്ളരികൾ ഇവരിൽ നിന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. രണ്ട് കിലോഗ്രാമോളം തൂക്കം വരുന്ന വലിയ കടൽവെള്ളരികളാണ് ഇവയെന്നും പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കി.

വനംവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് നടത്തുന്ന പരിശോധനയിൽ ആദ്യമായാണ് പ്രദേശത്ത് നിന്നും ഇത്ര വലിയ അളവിൽ കടൽവെള്ളരി പിടിച്ചെടുക്കുന്നത്.ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമപ്രകാരം (Schedule I) ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചിട്ടുള്ള ജീവിവർഗ്ഗമാണ് കടൽവെള്ളരി.

അതിനാൽ ഇവയെ പിടികൂടുന്നതും കൈവശം വെക്കുന്നതും വിൽക്കുന്നതും ജാമ്യമില്ലാത്ത കുറ്റമാണ്. അന്താരാഷ്ട്ര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത കടൽവെള്ളരികളെന്ന് അധികൃതർ അറിയിച്ചു.

** English Summary:**

The Paruttipally Forest Range officers arrested two individuals near Kovalam Light House for attempting to illegally sell sea cucumbers. The arrested have been identified as Ajimon from Panavoor and Shijukumar from Venganoor. Officials seized around 80 sea cucumbers, weighing approximately two kilograms each, along with the vehicle used by the accused. Protected under Schedule I of the Wildlife Protection Act, trading or possessing sea cucumbers is strictly banned in India. According to forest officials, this is the first time the department directly seized sea cucumbers of high international market value in the region.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381401/kovalam-sea-cucumber-smuggling-two-arrested-thiruvananthapuram)