---
title: "മദ്യപസംഘത്തിന്റെ ക്രൂരത; ബീഡി നൽകാൻ വിസമ്മതിച്ചതിന് ചെന്നൈയിൽ അതിഥി തൊഴിലാളിയെ അടിച്ചു കൊന്നു"
english_title: "Chennai Nolambur Migrant Worker Beaten To Death Over Bidi Four Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381399/chennai-migrant-worker-beaten-to-death-nolambur-four-arrested"
published_at: "2026-09-06T21:35:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d90b09a7ae_chennai-migrant-worker-beaten-to-death-nolambur-four-arrested.jpg"
keywords: ["Murder Case", "Nolambur Murder Case", "Abhijit Mondal"]
---

# മദ്യപസംഘത്തിന്റെ ക്രൂരത; ബീഡി നൽകാൻ വിസമ്മതിച്ചതിന് ചെന്നൈയിൽ അതിഥി തൊഴിലാളിയെ അടിച്ചു കൊന്നു

> **Lead Summary:** **ചെന്നൈ: **ചെന്നൈയിലെ നോലംബൂരിന് സമീപം അതിഥി തൊഴിലാളിയെ ക്രൂരമായി അടിച്ചു കൊലപ്പെടുത്തി. ബീഡി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് മദ്യലഹരിയിലായിരുന്ന സംഘം ഇയാളെ ആക്രമിക്കുകയായിരുന്നു. പശ്ചിമബംഗാൾ സ്വദേശിയായ അഭിജിത്ത് മൊണ്ടാൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്ലസ് ടു വിദ്യാർത്ഥികൾ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**ചെന്നൈ: **ചെന്നൈയിലെ നോലംബൂരിന് സമീപം അതിഥി തൊഴിലാളിയെ ക്രൂരമായി അടിച്ചു കൊലപ്പെടുത്തി. ബീഡി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് മദ്യലഹരിയിലായിരുന്ന സംഘം ഇയാളെ ആക്രമിക്കുകയായിരുന്നു. പശ്ചിമബംഗാൾ സ്വദേശിയായ അഭിജിത്ത് മൊണ്ടാൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്ലസ് ടു വിദ്യാർത്ഥികൾ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

സെപ്റ്റംബർ 5-നായിരുന്നു നാടിനെ നടുക്കിയ സംഭവം. മൊണ്ടാൽ അടക്കമുള്ള നിർമ്മാണ തൊഴിലാളികൾ താമസിച്ചിരുന്ന താൽക്കാലിക ക്യാമ്പിലെത്തിയ പ്രതികൾ മദ്യലഹരിയിലായിരുന്നു. തുടർന്ന് തൊഴിലാളികളോട് സിഗരറ്റും മദ്യവും ബീഡിയും ആവശ്യപ്പെട്ട് ഇവർ ബഹളമുണ്ടാക്കുകയും തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതിനിടയിലാണ് അഭിജിത്ത് മൊണ്ടാലിന് നേരെ ക്രൂരമായ മർദ്ദനമുണ്ടായത്.

മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിജിത്ത് മൊണ്ടാലിനെ ഉടൻ തന്നെ കിൽപോക്ക് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളാവുകയും പിറ്റേദിവസം അദ്ദേഹം മരണത്തിന് കീഴടങ്ങുകയുമായിരുന്നു. സംഭവത്തിൽ നോലംബൂർ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

**English Summary:**

A 62-year-old migrant worker from West Bengal, identified as Abhijit Mondal, was beaten to death by an inebriated group after he refused to give them a bidi. The incident occurred on September 5 near Nolambur in Chennai, at a site where Mondal and other construction workers were residing. The intoxicated youths created a ruckus demanding cigarettes and alcohol before physically assaulting Mondal. Though he was immediately admitted to the Kilpauk Government Hospital, he succumbed to his severe injuries the following day. Police have arrested four individuals, including Plus Two students, in connection with the murder.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381399/chennai-migrant-worker-beaten-to-death-nolambur-four-arrested)