---
title: "കണ്ണൂർ തളിപ്പറമ്പിൽ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു"
english_title: "Thaliparamba Onam Celebration Youth Navaneeth Collapses And Dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381396/thaliparamba-onam-celebration-youth-collapses-and-dies-kannur"
published_at: "2026-09-06T21:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d8d58b995d_thaliparamba-onam-celebration-youth-collapses-and-dies-kannur.jpg"
keywords: ["Death", "Kannur Onam Accident", "Pariyaram Medical College"]
---

# കണ്ണൂർ തളിപ്പറമ്പിൽ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു

> **Lead Summary:** **കണ്ണൂർ: ** തളിപ്പറമ്പിൽ ഓണാഘോഷ പരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വെള്ളാവിലെ ഷെജു-സുജിത ദമ്പതികളുടെ മകൻ നവനീത് ആണ് ദാരുണമായി മരണപ്പെട്ടത്. തളിപ്പറമ്പിലെ ഓറഞ്ച് ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരനാണ് നവനീത്.

## Article Content

**കണ്ണൂർ: ** തളിപ്പറമ്പിൽ ഓണാഘോഷ പരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വെള്ളാവിലെ ഷെജു-സുജിത ദമ്പതികളുടെ മകൻ നവനീത് ആണ് ദാരുണമായി മരണപ്പെട്ടത്. തളിപ്പറമ്പിലെ ഓറഞ്ച് ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരനാണ് നവനീത്.

ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വെള്ളാവ് റെഡ്സ്റ്റാർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ നവനീത് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് തളിപ്പറമ്പിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം തുടർനടപടികൾക്കായി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സങ്കീർത്ത്, യദുനന്ദ് എന്നിവർ പരേതന്റെ സഹോദരങ്ങളാണ്. സംഭവത്തിൽ വെള്ളാവ് ഗ്രാമത്തിൽ കടുത്ത ദുഃഖച്ഛായ പടർന്നു.

**English Summary:**

In a tragic incident at Taliparamba in Kannur, a 21-year-old youth collapsed and died during Onam celebrations. The deceased has been identified as Navaneeth, son of Sheju and Sujitha, hailing from Vellavu. Navaneeth, who was an employee at Orange Hypermarket in Taliparamba, collapsed around 11 PM on Saturday while attending the Onam festivities organized by the Vellavu Red Star Club. Though locals immediately rushed him to the hospital, he could not be saved. The body has been kept at the Pariyaram Medical College mortuary. Navaneeth is survived by his brothers Sangeeth and Yadunand.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381396/thaliparamba-onam-celebration-youth-collapses-and-dies-kannur)