---
title: "കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി; തൃശൂരിൽ 16-കാരൻ മുങ്ങിമരിച്ചു"
english_title: "Thrissur Student Drowns In Muriyad River Anandapuram Native Srihari Dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381394/thrissur-muriyad-river-drowning-student-srihari-dies-"
published_at: "2026-09-06T20:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d85378976f_thrissur-muriyad-river-drowning-student-srihari-dies.jpg"
keywords: ["Muriyad River Accident", "Drowned", "Student Death"]
---

# കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി; തൃശൂരിൽ 16-കാരൻ മുങ്ങിമരിച്ചു

> **Lead Summary:** **തൃശൂർ: **കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങിമരിച്ചു. ആനന്ദപുരം സ്വദേശി ശ്രീഹരി ആണ് ദാരുണമായി മരിച്ചത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് തൃശൂർ മുരിയാട് കോന്തിപൂലം ആറാട്ടുകടവിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്.

## Article Content

**തൃശൂർ: **കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങിമരിച്ചു. ആനന്ദപുരം സ്വദേശി ശ്രീഹരി ആണ് ദാരുണമായി മരിച്ചത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് തൃശൂർ മുരിയാട് കോന്തിപൂലം ആറാട്ടുകടവിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്.

അവധി ദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ ശ്രീഹരി പെട്ടെന്ന് കയത്തിൽപ്പെട്ട് വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന് ഓടിയെത്തിയ പ്രദേശവാസികളും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയത്.

തുടർന്ന് പുറത്തെടുത്ത ശ്രീഹരിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടികൾക്ക് ശേഷം മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

**English Summary:**

A 16-year-old student named Srihari, a resident of Anandapuram, drowned while taking a bath in the river with his friends at Konthipulam Arattukadavu in Muriyad, Thrissur. The tragic incident occurred on Sunday afternoon. Although local residents rushed to the spot and retrieved Srihari from the water, he could not be saved. The body has been shifted to the Irinjalakuda General Hospital mortuary for post-mortem procedures.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381394/thrissur-muriyad-river-drowning-student-srihari-dies-)