---
title: "നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണി, ജ്യൂസിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; കോഴിക്കോട് ജിംട്രെയിനർ അറസ്റ്റിൽ "
english_title: "Gym Trainer Rishad Arrested In Kozhikode POCSO Case For Drugging Minor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381393/kozhikode-gym-trainer-rishad-arrested-minor-assault-pocso"
published_at: "2026-09-06T20:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d84036e673_kozhikode-gym-trainer-rishad-arrested-minor-assault-pocso.jpg"
keywords: ["POCSO Case", "Kozhikode POCSO", "Elathur Police", "Rishad Gym Trainer Arrest"]
---

# നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണി, ജ്യൂസിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; കോഴിക്കോട് ജിംട്രെയിനർ അറസ്റ്റിൽ 

> **Lead Summary:** **കോഴിക്കോട്: ** പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ജിം ട്രെയിനർ അറസ്റ്റിൽ. അത്തോളി സ്വദേശി റിഷാദിനെയാണ് എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

## Article Content

**കോഴിക്കോട്: ** പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ജിം ട്രെയിനർ അറസ്റ്റിൽ. അത്തോളി സ്വദേശി റിഷാദിനെയാണ് എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വയനാട് വൈത്തിരിയിലെ സ്വകാര്യ വില്ലയിലെത്തിച്ചായിരുന്നു പീഡനം. തുടർന്ന് പെൺകുട്ടിക്ക് ലഹരി കലർത്തിയ ജ്യൂസ് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. അതിക്രമത്തിനിടെ വിദ്യാർത്ഥിനിയുടെ നഗ്നദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തിയതായും പോലീസ് തെളിവെടുപ്പിൽ കണ്ടെത്തി.

തുടർന്ന് ഭയന്നുപോയ പെൺകുട്ടി വിവരങ്ങൾ തുറന്നുപറഞ്ഞതോടെ കുടുംബം എലത്തൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ദ്രുതഗതിയിൽ അന്വേഷണം നടത്തിയ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ റിഷാദിനെ റിമാൻഡ് ചെയ്തു.

**English Summary:**

A gym trainer from Atholi, identified as Rishad, has been arrested by the Elathur police under the POCSO Act for drugging and sexually assaulting a minor girl. The accused allegedly threatened the victim using morphed photographs and took her to a resort villa in Vythiri, Wayanad. He then served her a drug-spiked juice to render her unconscious before committing the assault. Police also revealed that Rishad recorded nude videos of the victim on his phone. Following a complaint filed by the girl's family, the police took the accused into custody, and he was remanded by the court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381393/kozhikode-gym-trainer-rishad-arrested-minor-assault-pocso)