---
title: "ബസ് നിർത്തുന്നതിന് മുൻപ് ഡോർ തുറന്നു; കോഴിക്കോട് കൊയിലാണ്ടിയിൽ ബസ്സിൽ നിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്"
english_title: "Koyilandy Bus Passenger Accident Leela Injured Poyilkavu Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381392/koyilandy-private-bus-accident-woman-injured-poyilkavu"
published_at: "2026-09-06T20:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d7fb021aab_koyilandy-private-bus-accident-woman-injured-poyilkavu.jpg"
keywords: ["Private Bus Accident", "Poyilkavu Bus Stop", "Kozhikode Medical College"]
---

# ബസ് നിർത്തുന്നതിന് മുൻപ് ഡോർ തുറന്നു; കോഴിക്കോട് കൊയിലാണ്ടിയിൽ ബസ്സിൽ നിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽ നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. പൊയിൽക്കാവ് സ്വദേശിനി ലീലയ്ക്കാണ് അപകടത്തിൽ കാലിന് പരിക്കേറ്റത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽ നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. പൊയിൽക്കാവ് സ്വദേശിനി ലീലയ്ക്കാണ് അപകടത്തിൽ കാലിന് പരിക്കേറ്റത്.

ഞായറാഴ്ച വൈകീട്ട് നാല് മണിയോടെ പൊയിൽക്കാവ് ബസ് സ്റ്റോപ്പിലായിരുന്നു അപകടം നടന്നത്. ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ യാത്രക്കാർക്ക് ഇറങ്ങാനായി ഓട്ടോമാറ്റിക് ഡോർ തുറന്നുവെങ്കിലും ബസ് പൂർണ്ണമായി നിർത്തുന്നതിന് മുൻപ് ലീല പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് ലീലയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കാലിലെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**English Summary:**

A 60-year-old woman identified as Leela, a resident of Poyilkavu, sustained serious leg injuries after falling off a moving private bus on the Kozhikode-Koyilandy route. The incident occurred around 4:00 PM at the Poyilkavu bus stop when the automatic door opened before the vehicle came to a complete halt, causing her to fall out. Locals and bus staff rushed her to the Koyilandy Taluk Hospital, from where she was shifted to the Kozhikode Medical College Hospital for advanced treatment. Police have registered a case and initiated an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381392/koyilandy-private-bus-accident-woman-injured-poyilkavu)