---
title: "കുന്നംകുളം അപകടം; മൂന്ന് ജീവനെടുത്ത ഡ്രൈവർ ബെൻ ഒളിവിൽ, കുന്നംകുളം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു"
english_title: "Kunnamkulam Car Accident Case Lookout Notice Issued Against Driver Ben"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381390/kunnamkulam-car-accident-case-lookout-notice-issued-against-driver-ben"
published_at: "2026-09-06T20:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d7dd80c1c5_kunnamkulam-car-accident-case-lookout-notice-issued-against-driver-ben.jpg"
keywords: ["Kunnamkulam Accident", "Thrissur Car Accident", "Lookout Notice"]
---

# കുന്നംകുളം അപകടം; മൂന്ന് ജീവനെടുത്ത ഡ്രൈവർ ബെൻ ഒളിവിൽ, കുന്നംകുളം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

> **Lead Summary:** **തൃശൂർ: ** കുന്നംകുളം ആർത്താറ്റ് കുറുക്കൻപാറ കുരിശുപള്ളിക്ക് സമീപം അമിതവേഗതയിലെത്തിയ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിലുള്ള കാർ ഡ്രൈവർക്കായി കുന്നംകുളം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആർത്താറ്റ് അയ്യൻകുളങ്ങര വീട്ടിൽ ബെൻ നെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

## Article Content

**തൃശൂർ: ** കുന്നംകുളം ആർത്താറ്റ് കുറുക്കൻപാറ കുരിശുപള്ളിക്ക് സമീപം അമിതവേഗതയിലെത്തിയ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിലുള്ള കാർ ഡ്രൈവർക്കായി കുന്നംകുളം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആർത്താറ്റ് അയ്യൻകുളങ്ങര വീട്ടിൽ ബെൻ നെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയാൻ രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളിലേക്കെല്ലാം പോലീസ് അടിയന്തര വിവരമറിയിച്ചിട്ടുണ്ട്. കൂടാതെ ചാട്ടുകുളം - ചെമ്മണ്ണൂർ റോഡിലുള്ള ബെനിന്റെ വീട്ടുപരിസരങ്ങളിൽ പോലീസ് തെരച്ചിലും റെയ്ഡും നടത്തി. നിലവിൽ പ്രതിയുടെ വീടും പരിസരവും കുന്നംകുളം പോലീസിന്റെ കടുത്ത നിരീക്ഷണത്തിലാണ്.

ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. അമിതവേഗതയിൽ എത്തിയ കാർ നിർത്തിയിട്ടിരുന്ന ബുള്ളറ്റ് ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്‌ന, ഇവരുടെ മൂന്ന് വയസ്സുള്ള മകൻ എമിൽ ഐബക് എന്നിവരാണ് തൽക്ഷണം മരിച്ചത്. അപകടത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ കണ്ടെത്താനായി പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്.

**English Summary:**

The Kunnamkulam Police have issued a lookout notice against 31-year-old Ben, the driver of the speeding car involved in a tragic accident near Arthat Kurukkanpara, which claimed the lives of three family members. To prevent the accused from fleeing the country, alerts have been sent to airports, and a police raid was conducted at his residence in Chattamkulam. The victims, Muneer, his wife Shifna, and their three-year-old son Emil Eybak from Chavakkad Edakkazhiyur, died on the spot when the car rammed into their parked motorcycle on Saturday midnight. Police have intensified search operations to arrest the absconding driver.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381390/kunnamkulam-car-accident-case-lookout-notice-issued-against-driver-ben)