---
title: "കുരുന്നിനോട് ക്രൂരത... അഞ്ചുവയസ്സുകാരിയോട് ലൈംഗികാതിക്രമം; കോഴിക്കോട് സ്വദേശിയായ 55-കാരൻ പിടിയിൽ "
english_title: "Pantheerankavu POCSO Case Premraj Arrested For Assaulting Five Year Old Girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381388/pantheerankavu-pocso-case-premraj-arrested-minor-assault"
published_at: "2026-09-06T19:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d7425d0497_pantheerankavu-pocso-case-premraj-arrested-minor-assault.jpg"
keywords: ["POCSO Case", "Kozhikode POCSO Case", "Pantheerankavu Police Station"]
---

# കുരുന്നിനോട് ക്രൂരത... അഞ്ചുവയസ്സുകാരിയോട് ലൈംഗികാതിക്രമം; കോഴിക്കോട് സ്വദേശിയായ 55-കാരൻ പിടിയിൽ 

> **Lead Summary:** **കോഴിക്കോട്: **പ്രായപൂർത്തിയാവാത്ത അഞ്ചുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 55-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നത്ത്പാലം സ്വദേശി തച്ചാരക്കൽ മീത്തൽ വീട്ടിൽ പ്രേംരാജിനെയാണ് പന്തീരാങ്കാവ് പോലീസ് പിടികൂടിയത്.

## Article Content

**കോഴിക്കോട്: **പ്രായപൂർത്തിയാവാത്ത അഞ്ചുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 55-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നത്ത്പാലം സ്വദേശി തച്ചാരക്കൽ മീത്തൽ വീട്ടിൽ പ്രേംരാജിനെയാണ് പന്തീരാങ്കാവ് പോലീസ് പിടികൂടിയത്.

2026 ഓഗസ്റ്റിലെ പല ദിവസങ്ങളിലായി കുട്ടിക്ക് നേരെ പ്രതി അതിക്രമം നടത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടി മാനസികമായും ശാരീരികമായും കടുത്ത അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ വിവരങ്ങൾ തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുട്ടി അമ്മയോട് വിവരങ്ങൾ വെളിപ്പെടുത്തിയതോടെ മാതാപിതാക്കൾ ഉടൻ തന്നെ പന്തീരാങ്കാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. സബ് ഇൻസ്പെക്ടർ നിധിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുന്നത്ത്പാലത്തു വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

**English Summary:**

The Pantheerankavu police have arrested a 55-year-old man, identified as Premraj from Kunnathupalam, for sexually assaulting a five-year-old girl. The incident occurred on multiple occasions in August 2026. The crime came to light after the child showed physical and psychological distress, prompting her parents to inquire, following which she disclosed the ordeal to her mother. Based on the complaint, a team led by Sub-Inspector Nithin registered a case and took the accused into custody. He has been produced before the court following his arrest.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381388/pantheerankavu-pocso-case-premraj-arrested-minor-assault)