---
title: "തീയാളിപ്പടർന്നത് നിമിഷങ്ങൾക്കകം! മുണ്ടക്കയം ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു"
english_title: "Mundakayam Chotti Car Fire Moving Car Catches Fire Ernakulam Registration Kottayam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381381/mundakayam-chotti-moving-car-fire-burnt-ernakulam-registration-no-casualty"
published_at: "2026-09-06T17:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d514a83fea_mundakayam-chotti-moving-car-fire-burnt-ernakulam-registration-no-casualty.jpg"
keywords: ["BK Thiruoth Award", "Mullappally Ramachandran", "Minister M Liju", "Karunakaran Rajiv Gandhi Memories"]
---

# തീയാളിപ്പടർന്നത് നിമിഷങ്ങൾക്കകം! മുണ്ടക്കയം ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

> **Lead Summary:** **മുണ്ടക്കയം: **കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം രജിസ്ട്രേഷനുള്ള കാറാണ് പൂർണമായും കത്തിനശിച്ചത്. ചോറ്റി നിർമ്മലാരത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

## Article Content

**മുണ്ടക്കയം: **കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം രജിസ്ട്രേഷനുള്ള കാറാണ് പൂർണമായും കത്തിനശിച്ചത്. ചോറ്റി നിർമ്മലാരത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

കാർ ഓടിച്ചുകൊണ്ടിരിക്കവെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ ഉടൻ തന്നെ റോഡരികിലേക്ക് വാഹനം മാറ്റി നിർത്തുകയായിരുന്നു. ആളുകൾ പുറത്തിറങ്ങി നിമിഷങ്ങൾക്കകം കാറിലേക്ക് തീ ആളിപ്പടരുകയും വാഹനം പൂർണമായും കത്തിനശിക്കുകയും ചെയ്തു.

സമയോചിതമായി പുറത്തിറങ്ങാൻ കഴിഞ്ഞതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഇല്ലെന്ന് അധികൃതർ അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചു.

English Summary:

Moving car caught fire at Chotti, Mundakayam, Kottayam. Ernakulam registration car fully burnt near Chotti Nirmalaram around 2 pm today. Driver noticed smoke from bonnet while driving and immediately stopped at roadside. People got out and within moments fire spread and vehicle fully burnt. Major tragedy averted due to timely exit, no casualty or injury, authorities said. Fire force reached and doused fire.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381381/mundakayam-chotti-moving-car-fire-burnt-ernakulam-registration-no-casualty)