---
title: "പുഴയോരത്ത് ഉപേക്ഷിച്ച നിലയിൽ ബൈക്ക്; കണ്ണൂർ സ്വദേശിയെ പുഴയിൽ കാണാതായതായി സംശയം"
english_title: "Malappuram Youth Missing Kootilangadi Peringottupulam Pump House Bike Found River Search Sudheesh Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381378/malappuram-youth-missing-peringottupulam-pump-house-bike-found-river-search"
published_at: "2026-09-06T16:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d49ef4d290_malappuram-youth-missing-peringottupulam-pump-house-bike-found-river-search.jpg"
keywords: ["Malappuram Missing Youth", "Peringottupulam Pump House", "Sudheesh Maloor Kannur"]
---

# പുഴയോരത്ത് ഉപേക്ഷിച്ച നിലയിൽ ബൈക്ക്; കണ്ണൂർ സ്വദേശിയെ പുഴയിൽ കാണാതായതായി സംശയം

> **Lead Summary:** **മലപ്പുറം: **കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം പമ്പ് ഹൗസിന് സമീപം യുവാവിനെ പുഴയിൽ കാണാതായതായി സംശയം. കണ്ണൂർ മാളൂർ സ്വദേശി സുധീഷിനെയാണ് (സതീഷ്) കാണാതായത്. ഇന്നലെ രാത്രി മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.

## Article Content

**മലപ്പുറം: **കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം പമ്പ് ഹൗസിന് സമീപം യുവാവിനെ പുഴയിൽ കാണാതായതായി സംശയം. കണ്ണൂർ മാളൂർ സ്വദേശി സുധീഷിനെയാണ് (സതീഷ്) കാണാതായത്. ഇന്നലെ രാത്രി മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.

തുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും നടത്തിയ തിരച്ചിലിനിടയിലാണ് പമ്പ് ഹൗസിനു സമീപം യുവാവിന്റെ ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ബൈക്ക് ലഭിച്ചതിനെ തുടർന്ന് യുവാവ് പുഴയിൽ വീണിട്ടുണ്ടാകാമെന്ന സംശയത്തിൽ ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി പുഴയിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

English Summary:

Youth suspected missing in river near Peringottupulam pump house, Kootilangadi, Malappuram. Missing youth is Sudheesh alias Satheesh from Maloor, Kannur. Missing since last night. Family and locals found his bike abandoned near pump house during search. Fire force and locals intensified joint search in river suspecting he may have fallen.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381378/malappuram-youth-missing-peringottupulam-pump-house-bike-found-river-search)