---
title: "കോൺഗ്രസിനെ നാണംകെടുത്തും വിധം അച്ചടക്കലംഘനം; ചിറയിൻകീഴിലെ കയ്യാങ്കളി: പാളയം പ്രദീപിനെയും സജാദിനെയും കെ.പി.സി.സി. സസ്പെൻഡ് ചെയ്തു"
english_title: "Chirayinkeezhu Congress Clash KPCC Suspends Palayam Pradeep and Sajad Ramya Haridas MLA Controversy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381377/chirayinkeezhu-congress-clash-kpcc-suspends-palayam-pradeep-sajad-ramya-haridas"
published_at: "2026-09-06T16:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d45d6a1e07_chirayinkeezhu-congress-clash-kpcc-suspends-palayam-pradeep-sajad-ramya-haridas.jpg"
keywords: ["Chirayinkeezhu Congress Clash", "Palayam Pradeep", "Ramya Haridas MLA", "Sunny Joseph KPCC"]
---

# കോൺഗ്രസിനെ നാണംകെടുത്തും വിധം അച്ചടക്കലംഘനം; ചിറയിൻകീഴിലെ കയ്യാങ്കളി: പാളയം പ്രദീപിനെയും സജാദിനെയും കെ.പി.സി.സി. സസ്പെൻഡ് ചെയ്തു

> **Lead Summary:** **തിരുവനന്തപുരം: **ചിറയിൻകീഴിൽ കോൺഗ്രസിലുണ്ടായ കയ്യാങ്കളിയിൽ കർശന നടപടിയുമായി കെ.പി.സി.സി. എം.എൽ.എ. രമ്യ ഹരിദാസിനൊപ്പമുണ്ടായിരുന്ന പാളയം പ്രദീപിനെയും സംഘർഷമുണ്ടായ വീടിന്റെ ഉടമ സജാദിനെയുമാണ് സസ്പെൻഡ് ചെയ്തത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **ചിറയിൻകീഴിൽ കോൺഗ്രസിലുണ്ടായ കയ്യാങ്കളിയിൽ കർശന നടപടിയുമായി കെ.പി.സി.സി. എം.എൽ.എ. രമ്യ ഹരിദാസിനൊപ്പമുണ്ടായിരുന്ന പാളയം പ്രദീപിനെയും സംഘർഷമുണ്ടായ വീടിന്റെ ഉടമ സജാദിനെയുമാണ് സസ്പെൻഡ് ചെയ്തത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ഗുരുതരമായ സംഘടനാപരമായ അച്ചടക്കലംഘനം നടത്തിയെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാളയം പ്രദീപിനെയും എസ്. സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് സസ്‌പെൻ്റ് ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.

അതേസമയം, കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കെ.പി.സി.സി. നിയോഗിച്ച അന്വേഷണ സമിതിയുടെ യോഗം ഇന്ന് കെ.പി.സി.സി. ആസ്ഥാനത്ത് ചേർന്നു. കോൺഗ്രസിന്റെ ചിറയിൻകീഴിലെ പ്രാദേശിക നേതാക്കൾ, ഡി.സി.സി. അംഗങ്ങൾ, ആരോപണ വിധേയരായ സജിത്ത് മുട്ടപ്പലം, സജാദ് എന്നിവരുടെ വിശദീകരണം സമിതി രേഖപ്പെടുത്തി. രമ്യ ഹരിദാസ് എം.എൽ.എ. ഫോൺ വഴിയാണ് സമിതിക്ക്‌ വിശദീകരണം നൽകിയത്.

അതിനിടെ, പ്രശ്നങ്ങൾക്ക് കാരണക്കാരനാണെന്ന് പറയപ്പെടുന്ന പാളയം പ്രദീപ് തന്റെ പേഴ്സണൽ സ്റ്റാഫ്‌ അംഗമാണെന്ന എം.എൽ.എയുടെ വാദവും പൊളിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച രേഖകളും പുറത്തുവന്നു. പാളയം പ്രദീപിന്റെ മണ്ഡലത്തിലെ അനാവശ്യ സാന്നിധ്യമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് മൊഴി നൽകാനെത്തിയ ഭൂരിപക്ഷം പേരും വിശദമാക്കിയിട്ടുള്ളത്.

English Summary:

KPCC takes action in Chirayinkeezhu Congress clash. Palayam Pradeep who was with MLA Ramya Haridas and Sajad owner of house where clash happened suspended from primary membership. Action based on inquiry report of serious organizational indiscipline causing disrepute. KPCC President Sunny Joseph suspended them, informed by General Secretary Neyyattinkara Sanal. Inquiry committee meeting held today at KPCC headquarters, recorded statements of local leaders, DCC members, accused Sajith Muttappalam and Sajad. MLA Ramya Haridas gave explanation over phone. Claim that Palayam Pradeep is her personal staff member also collapsed with documents emerging.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381377/chirayinkeezhu-congress-clash-kpcc-suspends-palayam-pradeep-sajad-ramya-haridas)