---
title: "68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകും; ഒക്ടോബർ 25 മുതൽ 31 വരെ പോരാട്ടം"
english_title: "Kozhikode To Host 68th Kerala State School Sports Meet NIT Ground Venue"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381371/kozhikode-to-host-68th-kerala-state-school-sports-meet-nit-ground"
published_at: "2026-09-06T15:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d3a0053ce1_kozhikode-to-host-68th-kerala-state-school-sports-meet-nit-ground.jpg"
keywords: ["Kerala School Sports Meet", "NIT Calicut Synthetic Ground", "68th Kerala State School Sports Meet", "School Olympics"]
---

# 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകും; ഒക്ടോബർ 25 മുതൽ 31 വരെ പോരാട്ടം

> **Lead Summary:** **കോഴിക്കോട്: **68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് (സ്കൂൾ ഒളിംപിക്‌സ്) ഇത്തവണ കോഴിക്കോട് വേദിയാകും. ഒക്ടോബർ 25 മുതൽ 31 വരെ ഏഴ് ദിവസങ്ങളിലായാണ് മേള സംഘടിപ്പിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ അറിയിച്ചു.

## Article Content

**കോഴിക്കോട്: **68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് (സ്കൂൾ ഒളിംപിക്‌സ്) ഇത്തവണ കോഴിക്കോട് വേദിയാകും. ഒക്ടോബർ 25 മുതൽ 31 വരെ ഏഴ് ദിവസങ്ങളിലായാണ് മേള സംഘടിപ്പിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ അറിയിച്ചു.

പ്രൊവിഡൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) സിന്തറ്റിക് ഗ്രൗണ്ടാണ് മേളയുടെ പ്രധാന വേദി. 15 വർഷത്തിനുശേഷമാണ് സംസ്ഥാന കായികമേള കോഴിക്കോട്ടേക്ക് തിരിച്ചെത്തുന്നത്.

**

കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗവും ലഹരി താല്പര്യങ്ങളും തടയാൻ കായിക പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അത്‌ലറ്റിക്‌സിന് പുറമെ അക്വാട്ടിക്‌സ്, ബാഡ്മിന്റൺ, ബാസ്‌കറ്റ്‌ബോൾ ഉൾപ്പെടെ 41 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഫുട്‌ബോൾ, ക്രിക്കറ്റ് മത്സരങ്ങൾ പ്രത്യേക ഷെഡ്യൂളിൽ പിന്നീട് നടക്കും.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള കായിക പ്രതിഭകൾക്കൊപ്പം ഗൾഫ് നാടുകളിലെ മലയാളി സ്കൂളുകളിൽ നിന്നുള്ള കുട്ടികളും ഇത്തവണ മാറ്റുരയ്ക്കും. കൂടാതെ സവിശേഷ പരിമിതരായ കുട്ടികൾക്കായി ഇങ്ക്ലൂസീവ് സ്പോർട്സും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

അണ്ടർ 14, 17, 19 (ആൺകുട്ടികൾ, പെൺകുട്ടികൾ) വിഭാഗങ്ങളിലായി പതിനായിരത്തോളം കായിക താരങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എന്നിവർ മുഖ്യരക്ഷാധികാരികളായി സംഘാടക സമിതി രൂപീകരിച്ചു.

എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ ചെയർപേഴ്‌സണായും, സ്നേഹിൽ കുമാർ സിങ് എക്സ് ഒഫിഷ്യോ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ചടങ്ങിൽ അഡ്വ. കെ. ജയന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു.

English Summary:**

Kozhikode will host the 68th Kerala State School Sports Meet from October 25 to 31, with the NIT Synthetic Ground serving as the main venue. Education Minister Adv. N. Shamsudheen announced the dates during the organizing committee formation meeting at Providence Higher Secondary School. Around 10,000 student athletes across Under-14, 17, and 19 categories will compete in 41 disciplines, alongside participants from Gulf Malayali schools and special events under Inclusive Sports. Governer Rajendra Vishwanath Arlekar, Chief Minister V.D. Satheesan, and Opposition Leader Pinarayi Vijayan are key patrons of the organizing committee.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381371/kozhikode-to-host-68th-kerala-state-school-sports-meet-nit-ground)