---
title: "'കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല'; വിവാദ പ്രസ്താവനയിൽ നിലപാട് വ്യക്തമാക്കി ഫാത്തിമ തെഹ്‌ലിയ"
english_title: " Fatima Thahliya On Kanthapuram Aboobacker Musliyar Controversial Statement Women Empowerment Stand"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381362/fatima-thahliya-on-kanthapuram-controversial-statement-not-against-women-empowerment-"
published_at: "2026-09-06T14:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d2caad4928_fatima-thahliya-on-kanthapuram-controversial-statement-not-against-women-empowerment.jpg"
keywords: ["Fatima Thahliya Kanthapuram", "Kanthapuram Aboobacker Musliyar Controversy", "Women Empowerment Kerala"]
---

# 'കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല'; വിവാദ പ്രസ്താവനയിൽ നിലപാട് വ്യക്തമാക്കി ഫാത്തിമ തെഹ്‌ലിയ

> **Lead Summary:** **തിരുവനന്തപുരം: **കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ഫാത്തിമ തെഹ്‌ലിയ. താൻ എന്നും സ്ത്രീ ശാക്തീകരണത്തിനൊപ്പമാണെന്നും അതിൽ നിലപാടിൽ മാറ്റമില്ലെന്നും വ്യക്തമാക്കിയ അവർ, അതേസമയം കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്നും കൂട്ടിച്ചേർത്തു. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണ് താൻ എപ്പോഴും നിലകൊണ്ടിട്ടുള്ളതെന്നും ഫാത്തിമ തെഹ്‌ലിയ വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ഫാത്തിമ തെഹ്‌ലിയ. താൻ എന്നും സ്ത്രീ ശാക്തീകരണത്തിനൊപ്പമാണെന്നും അതിൽ നിലപാടിൽ മാറ്റമില്ലെന്നും വ്യക്തമാക്കിയ അവർ, അതേസമയം കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്നും കൂട്ടിച്ചേർത്തു. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണ് താൻ എപ്പോഴും നിലകൊണ്ടിട്ടുള്ളതെന്നും ഫാത്തിമ തെഹ്‌ലിയ വ്യക്തമാക്കി.

എന്നാൽ, കാന്തപുരത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ.എൻ.എം. വനിതാ വിഭാഗം രംഗത്തെത്തി. മതത്തിന്റെ പേരിലുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് ഇസ്ലാമിക് ഗേൾസ് മൂവ്മെൻ്റ് വ്യക്തമാക്കി. ഇത്തരം സ്ത്രീവിരുദ്ധ പ്രസ്താവനകൾ സമൂഹത്തിൽ ഇസ്ലാമിനെക്കുറിച്ച് തെറ്റിദ്ധാരണകൾ സൃഷ്ടിക്കുമെന്നും, ഇത് ഇസ്ലാമോഫോബിയ ശക്തിപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ എന്നും സംഘടന കുറ്റപ്പെടുത്തി.

അതേസമയം സ്ത്രീ വിലക്ക് സംബന്ധിച്ച വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമിയെ വെല്ലുവിളിച്ച് സമസ്ത രംഗത്ത്. ജമാഅത്തെ ഇസ്‌ലാമി സ്ഥാപകൻ മൗദൂദിയുടെ 'പർദ്ദ' എന്ന പുസ്തകത്തിലെ പരാമർശങ്ങൾ മുൻനിർത്തിയാണ് എസ്‌.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ഹക്കീം ഫൈസി അസ്ഹരിയുടെ വെല്ലുവിളി.

പുസ്തകത്തിൽ സ്ത്രീകൾ പുറത്തിറങ്ങുന്നത് വിലക്കുന്നുണ്ടെന്നും, മൗദൂദിയെ ജമാഅത്തെ ഇസ്‌ലാമി തള്ളിപ്പറയാൻ തയ്യാറുണ്ടോയെന്നും കാന്തപുരം എ.പി. അബൂബക്കർ മുല്യാരുടെ മകൻ കൂടിയായ അസ്ഹരി ചോദിച്ചു. കാന്തപുരത്തിന്റെ പ്രസ്താവനയെ ജമാഅത്തെ ഇസ്‌ലാമി വിമർശിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം.

'സ്ത്രീകൾ പുറത്തിറങ്ങിയാൽ അവരുടെ കൂടെ പിശാചുണ്ടാകുമെന്ന് എഴുതിവെച്ചത് മൗദൂദി സാഹിബാണ്. ഒന്നുകില്‍ ജമാഅത്തെ ഇസ്‌ലാമി സ്ഥാപകനെ തള്ളിപ്പറയണം, അല്ലെങ്കില്‍ നിങ്ങള്‍ ഖുര്‍ആന്റെ അര്‍ത്ഥം മാറ്റിയെന്ന് പറയണം. ഞങ്ങൾ വലിയ പരിഷ്കൃതരാണെന്ന് ആളുകളുടെ മുന്നിൽ പറഞ്ഞിട്ട് കാര്യമില്ല, അടിച്ചടിച്ച പുസ്തകങ്ങളിവിടെയുണ്ട്. പർദ്ദ എന്ന പുസ്തകം തലയിണയുടെ അടിയിൽ വെച്ചിട്ട് കാര്യമില്ല,' ഹക്കീം ഫൈസി അസ്ഹരി വ്യക്തമാക്കി.

English Summary:

Fatima Thahliya responds to Kanthapuram Aboobacker Musliyar controversial statement without rejecting him, says she always stands for women empowerment and her stand remains unchanged, but singling out and attacking Kanthapuram is not right. Meanwhile KNM women's wing Islamic Girls Movement criticized Kanthapuram saying anti-women remarks in name of religion cannot be accepted and such remarks create misconceptions about Islam and strengthen Islamophobia.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381362/fatima-thahliya-on-kanthapuram-controversial-statement-not-against-women-empowerment-)