---
title: "റോഡ് ഇനി തീപാറും...! മിനിമം ചാർജ് 15 രൂപയാക്കണമെന്ന് ആവശ്യം, സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ വീണ്ടും സമരത്തിലേക്ക്"
english_title: " Kerala Private Bus Owners Strike Demand Minimum Fare 15 Rupees Priyadarshini Project Expert Committee Report Insufficient"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381348/kerala-private-bus-owners-strike-demand-minimum-fare-15-priyadarshini-expert-committee-report"
published_at: "2026-09-06T12:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d13adc6982_kerala-private-bus-owners-strike-demand-minimum-fare-15-priyadarshini-expert-committee-report.jpg"
keywords: ["Kerala Private Bus Strike", "Priyadarshini Project KSRTC", "Private Bus Minimum Fare 15"]
---

# റോഡ് ഇനി തീപാറും...! മിനിമം ചാർജ് 15 രൂപയാക്കണമെന്ന് ആവശ്യം, സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ വീണ്ടും സമരത്തിലേക്ക്

> **Lead Summary:** **പാലക്കാട്: **സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നു. പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടാകുന്ന കനത്ത നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിലെ ശുപാർശകൾ തികച്ചും അപര്യാപ്തമാണെന്ന് ഉടമകൾ തുറന്നടിച്ചു.

## Article Content

**പാലക്കാട്: **സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നു. പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടാകുന്ന കനത്ത നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിലെ ശുപാർശകൾ തികച്ചും അപര്യാപ്തമാണെന്ന് ഉടമകൾ തുറന്നടിച്ചു.

ഇതിനെതിരെ മറ്റന്നാൾ ഔദ്യോഗിക സമര പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. മിനിമം യാത്രാ നിരക്ക് 15 രൂപയാക്കി ഉയർത്തണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. കെ.എസ്.ആർ.ടി.സി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് വഴി സ്വകാര്യ മേഖലയ്ക്കുണ്ടായ കോടികളുടെ നഷ്ടം നികത്താൻ റൂട്ടും സമയവും പുതുക്കണമെന്നത് ഉൾപ്പെടെയുള്ള ശുപാർശകളാണ് വിദഗ്ധ സമിതി റിപ്പോർട്ടിലുള്ളത്.

ഒരേ റൂട്ടിൽ സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും ഒരേസമയം സർവീസ് നടത്തുന്നിടത്താണ് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതെന്ന് സമിതി കണ്ടെത്തിയിരുന്നു. കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുക, സ്വകാര്യ ബസുകൾ പാട്ടത്തിന് എടുക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ, തങ്ങളുടെ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ തക്കവണ്ണം യാതൊരു പ്രതീക്ഷയ്ക്കും വകനൽകുന്ന ഒന്നുമില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്.

English Summary:

Private bus owners in Kerala to go on strike saying expert committee report on losses due to Priyadarshini project is insufficient. Report recommends revising routes and timings, rescheduling KSRTC schedules and taking private buses on lease, finding losses where both operate same route. Owners say nothing hopeful in report and will announce strike day after tomorrow, mainly demanding minimum fare be raised to Rs 15.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381348/kerala-private-bus-owners-strike-demand-minimum-fare-15-priyadarshini-expert-committee-report)