---
title: "തലയിലും മുഖത്തും മുറിവേറ്റ പാടുകൾ; മോശമായി നോക്കിയെന്ന് പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് 53കാരൻ വീട്ടിൽ മരിച്ച നിലയിൽ"
english_title: "Alappuzha Thanermukkam 53 Year Old Found Dead At Home After Girl Complaint Police Inquiry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381341/thanneermukkam-53-year-old-found-dead-home-after-girl-complaint-inquiry-new-"
published_at: "2026-09-06T11:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9cffda97a01_thanneermukkam-53-year-old-found-dead-home-after-girl-complaint-inquiry.jpg"
keywords: ["Thanneermukkam Death", "Santhosh Found Dead", "Alappuzha Police Inquiry", "Muhamma Police Complaint"]
---

# തലയിലും മുഖത്തും മുറിവേറ്റ പാടുകൾ; മോശമായി നോക്കിയെന്ന് പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് 53കാരൻ വീട്ടിൽ മരിച്ച നിലയിൽ

> **Lead Summary:** **കാസർഗോഡ് : **മോശമായി നോക്കിയെന്ന് പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടും എത്തിയില്ല, ഇതിനിടയിൽ 53കാരൻ വീട്ടിൽ മരിച്ച നിലയിൽ. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് വെറുങ്ങിൽച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടിൽ സന്തോഷിനെ യാണ് മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**കാസർഗോഡ് : **മോശമായി നോക്കിയെന്ന് പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടും എത്തിയില്ല, ഇതിനിടയിൽ 53കാരൻ വീട്ടിൽ മരിച്ച നിലയിൽ. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് വെറുങ്ങിൽച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടിൽ സന്തോഷിനെ യാണ് മരിച്ച നിലയിൽ കണ്ടെത്തി.

ഇന്ന് രാവിലെ ഏഴോടെയാണ് സന്തോഷിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ട്. വീടിന്റെ വാതിൽ തുറന്ന നിലയിലായിരുന്നു. മുറിക്കു സമീപത്തുനിന്ന് മുളക്കഷ്ണവും കണ്ടെത്തി.

‘വാഹനം മാരകായുധമാക്കി; അനിലയുടെ കൈകാലുകളിലും രക്തക്കറ’: രണ്ടാമത്തെ കേസിലും കൊലക്കുറ്റം ചുമത്തും

ഭാര്യയും മക്കളും പിണങ്ങി മറ്റൊരു വീട്ടിലാണ് താമസം. സമീപവാസികളുമായി കാര്യമായ ബന്ധമില്ലാതെ സന്തോഷ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി സന്തോഷിനെതിരെ മുഹമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. മോശമായി നോക്കിയെന്നായിരുന്നു പരാതി. ഇതേത്തുടർന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും സന്തോഷ് ഹാജരായിരുന്നില്ല. ഇന്ന് രാവിലെ പൊലീസ് വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary:

A 53-year-old man named Santhosh was found dead at his house in Thanneermukkam Panchayat 14th Ward, Verungilchuvad West, Velikkakathu house. He was found this morning around 7 am with injuries on head and face, door open, bamboo piece found nearby. Police said a girl had filed complaint at Muhamma police alleging he stared inappropriately, he was summoned but did not appear. Police reached home today morning and found him dead. Inquiry started.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381341/thanneermukkam-53-year-old-found-dead-home-after-girl-complaint-inquiry-new-)