---
title: "'മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ'; ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല; സംസ്കാരം ജപ്പാനിൽ നടക്കും"
english_title: "Kannur Native Devika Dies After Train Hit In Japan Body To Be Cremated In Japan Irikkur Padiyoor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381340/kannur-irikkur-padiyoor-devika-dies-train-accident-japan-body-cremation-japan"
published_at: "2026-09-06T11:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9cfbc6bd4b2_kannur-irikkur-padiyoor-devika-dies-train-accident-japan-body-cremation-japan.jpg"
keywords: ["Devika Japan Death", "Kannur Irikkur Padiyoor", "Japan Train Accident Malayali", "Nursing Assistant Japan"]
---

# 'മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ'; ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല; സംസ്കാരം ജപ്പാനിൽ നടക്കും

> **Lead Summary:** **ഇരിട്ടി: **ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ലെന്ന് റിപ്പോർട്ട്. ഇരിക്കൂർ പടിയൂർ സ്വദേശിനി ദേവികയാണ് സെപ്റ്റംബർ 2-ാം തീയതി ട്രെയിൻ തട്ടി മരിച്ചത്. ഇത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

## Article Content

**ഇരിട്ടി: **ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ലെന്ന് റിപ്പോർട്ട്. ഇരിക്കൂർ പടിയൂർ സ്വദേശിനി ദേവികയാണ് സെപ്റ്റംബർ 2-ാം തീയതി ട്രെയിൻ തട്ടി മരിച്ചത്. ഇത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ട്രെയിൻ തട്ടി മൃതദേഹം ചിന്നിച്ചിതറിയ നിലയിലായതിനാൽ നാട്ടിലെത്തിക്കുന്നതിൽ സാങ്കേതിക തടസ്സങ്ങൾ നേരിടുന്നുണ്ട്. ഇതേതുടർന്ന് കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലാണ് മൃതദേഹം ജപ്പാനിൽ തന്നെ സംസ്കരിക്കാമെന്ന അന്തിമ തീരുമാനത്തിലെത്തിയത്.

കുടുംബത്തിന്റെ പ്രത്യേക ആവശ്യപ്രകാരം അവരുടെ ആചാരപ്രകാരം തന്നെയായിരിക്കും സംസ്കാര ചടങ്ങുകൾ നടത്തുക. എന്നാൽ, ദേവികയുടെ മാതാപിതാക്കൾക്ക് പാസ്‌പോർട്ട് ഇല്ലാത്തതിനാൽ ജപ്പാനിലേക്ക് യാത്ര ചെയ്യാൻ കഴിയാത്ത ബുദ്ധിമുട്ടിലുമാണ്. ഇതേത്തുടർന്ന്, വീഡിയോ കോളിലൂടെ സംസ്കാര ചടങ്ങുകൾ നേരിട്ട് കാണുന്നതിനുള്ള പ്രത്യേക സൗകര്യം മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും ഒരുക്കി നൽകും.

ആറു മാസം മുൻപാണ് ദേവിക ജോലി ആവശ്യത്തിനായി ജപ്പാനിലെത്തിയത്. ഇരിട്ടി നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശന്റെയും ബിനയുടെയും മകളാണ്. ജപ്പാനിലെ 'ഇഗലൊചൊവൻ സോഷ്യൽ വെൽഫെയർ കോർപറേഷനിൽ' നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു ദേവിക.

English Summary:

Body of Kannur native Devika (22) from Irikkur Padiyoor, who died after being hit by a train in Japan on September 2, will not be brought home and will be cremated in Japan due to logistical issues. Death is suspected to be suicide as per preliminary assessment. Family decided after discussion. Last rites will be as per family's customs. Parents do not have passport to travel to Japan, video call facility will be arranged. Devika, daughter of Prakashan and Bina of Thekkanveetil, Nittiyodi, Iritty, had reached Japan six months ago and was working as nursing assistant at Igalochoven Social Welfare Corporation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381340/kannur-irikkur-padiyoor-devika-dies-train-accident-japan-body-cremation-japan)