---
title: "ജോലിക്ക് കയറി രണ്ടാം നാൾ മരണം കവർന്നു, റാണിപുരത്ത് സിപ്പ് ലൈനിൽ നിന്ന് വീണ് മരിച്ച സനൂപിന്റെ വേർപാടിൽ നടുങ്ങി നാട്"
english_title: "Ranipuram Zip Line Accident Operator Death Sanoop Krishnan Second Day At Work BJP March Demanding Closure"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381336/kasaragod-ranipuram-zip-line-operator-death-sanoop-krishnan-second-day-bjp-protest-new"
published_at: "2026-09-06T10:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9cf8df173e8_kasaragod-ranipuram-zip-line-operator-death-sanoop-krishnan-second-day-bjp-protest.jpg"
keywords: ["Ranipuram Zip Line Accident", "Kasaragod Tourist Death", "Sanoop Krishnan", "Ranipuram Glass Bridge"]
---

# ജോലിക്ക് കയറി രണ്ടാം നാൾ മരണം കവർന്നു, റാണിപുരത്ത് സിപ്പ് ലൈനിൽ നിന്ന് വീണ് മരിച്ച സനൂപിന്റെ വേർപാടിൽ നടുങ്ങി നാട്

> **Lead Summary:** **കാസർകോട്: **റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈനിൽ നിന്ന് വീണ് ഓപ്പറേറ്റർ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവരും കുടുംബവും. ചാമുണ്ഡിക്കുന്ന് സ്വദേശി സനൂപ് കൃഷ്ണൻ ആണ് കഴിഞ്ഞ ദിവസം റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്പ് ലൈനിൽ നിന്ന് വീണ് ദാരുണമായി മരിച്ചത്. ശനിയാഴ്ച (സെപ്റ്റംബർ 5) വൈകുന്നേരം അഞ്ച് മണിയോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ഈ ദുരന്തം സംഭവിച്ചത്.

## Article Content

**കാസർകോട്: **റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈനിൽ നിന്ന് വീണ് ഓപ്പറേറ്റർ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവരും കുടുംബവും. ചാമുണ്ഡിക്കുന്ന് സ്വദേശി സനൂപ് കൃഷ്ണൻ ആണ് കഴിഞ്ഞ ദിവസം റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്പ് ലൈനിൽ നിന്ന് വീണ് ദാരുണമായി മരിച്ചത്. ശനിയാഴ്ച (സെപ്റ്റംബർ 5) വൈകുന്നേരം അഞ്ച് മണിയോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ഈ ദുരന്തം സംഭവിച്ചത്.

വിനോദസഞ്ചാരികളെ സിപ്പ് ലൈനിൽ കയറ്റുന്നതിനിടയിൽ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നുവെന്നാണ് വിവരം. സഞ്ചാരികളെ കയറ്റുന്നതിനിടയിൽ കേബിൾ കുരുങ്ങിയതിനെ തുടർന്ന് സിപ് ലൈൻ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ജോലിൽ കയറി വെറും രണ്ടാം ദിവസമാണ് സനൂപിന്റെ ദാരുണ വിയോഗം എന്നത് നാടിനെയാകെ കണ്ണീരിലാഴ്ത്തിയിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് (സെപ്റ്റംബർ 4) സനൂപ് റാണിപുരത്ത് സിപ്പ് ലൈൻ ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സനൂപിനെ ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചികിത്സയ്ക്കിടെ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം, റാണിപുരത്തെ അപകടത്തിൽ പ്രതിഷേധിച്ച് സംഭവസ്ഥലത്തേക്ക് ബിജെപി മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. റാണിപുരത്തെ ഗ്ലാസ് ബ്രിഡ്ജ് അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും, സ്ഥാപനം അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപനത്തിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നത്.

ഈ സ്ഥാപനത്തിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ബിജെപി പലതവണ പഞ്ചായത്ത് അധികൃതർക്കും മറ്റും പരാതി നൽകിയിരുന്നെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ബിജെപി പനത്തടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം.കെ. സുരേഷ് ആരോപിച്ചു.

ബിജെപി മെമ്പർമാർ ഭരണസമിതി യോഗത്തിൽ വിഷയം ആവർത്തിച്ച് ഉന്നയിച്ചിട്ടും പഞ്ചായത്ത് ഭരണസമിതി നടപടി എടുക്കാൻ തയ്യാറാകാതിരുന്നതാണ് ഒടുവിൽ ഒരാളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നും ബിജെപി കുറ്റപ്പെടുത്തുന്നു. വയനാട്ടിലെ ഗ്ലാസ് ബ്രിഡ്ജിന് സമാനമായാണ് റാണിപുരത്തും ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ചിട്ടുള്ളത്. കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം, മലബാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.

English Summary:

More details emerge in death of zip line operator at Ranipuram tourist centre in Kasaragod. Deceased is Sanoop Krishnan (24) of Chamundikunnu. Accident occurred around 5 pm on September 5 when cable tangled while boarding tourists and zip line lost control. Sanoop had joined as operator on September 4, accident on second day. He died during treatment at private hospital. BJP Panathady Panchayat committee announced march demanding murder case against glass bridge authorities and closure, alleging illegal operation ignored despite complaints.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381336/kasaragod-ranipuram-zip-line-operator-death-sanoop-krishnan-second-day-bjp-protest-new)