---
title: "'ബൾബ് കണ്ണൻ' പെട്ടു മക്കളെ ...! വർഷങ്ങളായി മുങ്ങിനടന്ന കുപ്രസിദ്ധ കുറ്റവാളി പിടിയിൽ; കുടുങ്ങിയത് ബന്ധുവീട്ടിൽ ചികിത്സയ്ക്ക് കഴിയവെ "
english_title: "Murder Case Accused Absconding After Bail Arrested Nemom Police Bulb Kannan Pradeep Trivandrum"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381317/murder-case-accused-absconding-bail-arrested-nemom-police-bulb-kannan-pradeep-trivandrum-NEW"
published_at: "2026-09-06T08:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9cd964db10a_murder-case-accused-absconding-bail-arrested-nemom-police-bulb-kannan-pradeep-trivandrum.jpg"
keywords: ["Nemom Police Arrest", "Trivandrum Murder Case Accused", "Absconding Accused Arrested"]
---

# 'ബൾബ് കണ്ണൻ' പെട്ടു മക്കളെ ...! വർഷങ്ങളായി മുങ്ങിനടന്ന കുപ്രസിദ്ധ കുറ്റവാളി പിടിയിൽ; കുടുങ്ങിയത് ബന്ധുവീട്ടിൽ ചികിത്സയ്ക്ക് കഴിയവെ 

> **Lead Summary:** **തിരുവനന്തപുരം: **കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ നേമം പൊലീസ് പിടികൂടി. കല്ലിയൂർ ഊക്കോട് ചാനൽക്കര ബിന്ദു ഭവനിൽ 'ബൾബ് കണ്ണൻ' എന്നറിയപ്പെടുന്ന പ്രദീപിനെയാണ് പനയറക്കുന്നിലെ ബന്ധുവീട്ടിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**തിരുവനന്തപുരം: **കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ നേമം പൊലീസ് പിടികൂടി. കല്ലിയൂർ ഊക്കോട് ചാനൽക്കര ബിന്ദു ഭവനിൽ 'ബൾബ് കണ്ണൻ' എന്നറിയപ്പെടുന്ന പ്രദീപിനെയാണ് പനയറക്കുന്നിലെ ബന്ധുവീട്ടിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

2022 മുതൽ പൊലീസിന്റെ അന്വേഷണ പരിധിയിലായിരുന്ന പ്രദീപ്, ഒളിവിൽ കഴിയുന്നതിനിടയിൽ മൂന്നാറിൽ മേസ്തിരിപ്പണി ചെയ്യുന്നതിനിടെ മതിലിടിഞ്ഞുവീണ് ഇടതുകാലിന് പരിക്കേറ്റിരുന്നു. തുടർന്ന് ചികിത്സയ്ക്കായി ബന്ധുവീട്ടിൽ എത്തിയ വിവരം രഹസ്യമായി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഇയാളെ വളഞ്ഞുപിടിച്ചത്. കൊലപാതക കേസിന് പുറമെ വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

English Summary:

Nemom police arrested an accused who had been absconding after getting bail in a murder case. The arrested is Pradeep alias Bulb Kannan Pradeep of Bindu Bhavan, Channelkara, Ukkode, Kalliyoor. He was nabbed from a relative's house at Panayarakkunnu. The accused had gone absconding after getting bail and was working as a mason in Munnar, where a wall collapse injured his left leg. He came to his relative's house for treatment when police traced and arrested him after investigation since 2022. Police said there are several other cases against him in various stations.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381317/murder-case-accused-absconding-bail-arrested-nemom-police-bulb-kannan-pradeep-trivandrum-NEW)