---
title: "ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ "
english_title: "Sexual Assault on KSRTC Bus Woman Records Video Malappuram Native Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381315/ksrtc-bus-sexual-assault-woman-records-video-wandoor-native-arrested"
published_at: "2026-09-06T08:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9cd8b57aaf0_ksrtc-bus-sexual-assault-woman-records-video-wandoor-native-arrested.jpg"
keywords: ["KSRTC Bus Assault", "Sexual Assault"]
---

# ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ 

> **Lead Summary:** **തിരുവനന്തപുരം: **കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ. വണ്ടൂർ സ്വദേശി ഷാനവാസിനെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. പന്തളത്തുനിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് സംഭവം നടന്നത്.

## Article Content

**തിരുവനന്തപുരം: **കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ. വണ്ടൂർ സ്വദേശി ഷാനവാസിനെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. പന്തളത്തുനിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് സംഭവം നടന്നത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന ഷാനവാസ് അതിക്രമത്തിന് മുതിരുകയായിരുന്നു. തനിക്ക് നേരിടേണ്ടി വന്ന അപമര്യാദയായ പെരുമാറ്റം യുവതി സമയോചിതമായി മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും പോലീസിന് തെളിവായി കൈമാറുകയും ചെയ്തു.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വട്ടപ്പാറ പോലീസ് ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു. അതിക്രമം നടന്ന സ്ഥലം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ അതിർത്തിയിലായതിനാൽ, തുടർന്നുള്ള നിയമനടപടികൾക്കും അന്വേഷണത്തിനുമായി പ്രതിയെ വെഞ്ഞാറമൂട് പോലീസിന് കൈമാറി.

** English Summary:**

A Malappuram native, Shanavas from Wandoor, was arrested for sexually assaulting a female passenger on a KSRTC bus plying the Pandalam-Thiruvananthapuram route. The victim recorded the harassment on her mobile phone and submitted the footage to the police as evidence. Following her complaint, Vattappara Police initially took the suspect into custody before handing him over to Venjaramoodu Police for further legal action.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381315/ksrtc-bus-sexual-assault-woman-records-video-wandoor-native-arrested)