---
title: "വീട്ടുകാർ കണ്ടത് തൂങ്ങി നിൽക്കുന്നത്, വൈകിയെത്തിയതിന് ശകാരിച്ചു; മുറിയിൽ കയറി 13 വയസ്സുകാരി ജീവനൊടുക്കിയ നിലയിൽ"
english_title: "13 Year Old Girl Dies By Suicide Delhi Krishna Nagar Shahdara Family Scolded Late Home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381314/delhi-13-year-old-girl-suicide-krishna-nagar-shahdara-scolded-late-home-"
published_at: "2026-09-06T08:29:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9cd7f66e74c_delhi-13-year-old-girl-suicide-krishna-nagar-shahdara-scolded-late-home-.jpg"
keywords: ["Delhi Girl Suicide", "Krishna Nagar Shahdara", "Teen Suicide Delhi"]
---

# വീട്ടുകാർ കണ്ടത് തൂങ്ങി നിൽക്കുന്നത്, വൈകിയെത്തിയതിന് ശകാരിച്ചു; മുറിയിൽ കയറി 13 വയസ്സുകാരി ജീവനൊടുക്കിയ നിലയിൽ

> **Lead Summary:** **ന്യൂഡൽഹി: **ഷഹ്ദാരയിലെ കൃഷ്ണ നഗറിൽ** **വീട്ടിൽ വൈകിയെത്തിയതിന് കുടുംബാംഗങ്ങൾ ശകാരിച്ചതിനെത്തുടർന്ന് 13 വയസ്സുകാരി ജീവനൊടുക്കി. മുറിയിലേക്ക് പോയ പെൺകുട്ടി ഏറെനേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ സഹോദരി നടത്തിയ പരിശോധനയിലാണ് കുട്ടിയെ അവശ നിലയിൽ കണ്ടെത്തിയത്.

## Article Content

**ന്യൂഡൽഹി: **ഷഹ്ദാരയിലെ കൃഷ്ണ നഗറിൽ** **വീട്ടിൽ വൈകിയെത്തിയതിന് കുടുംബാംഗങ്ങൾ ശകാരിച്ചതിനെത്തുടർന്ന് 13 വയസ്സുകാരി ജീവനൊടുക്കി. മുറിയിലേക്ക് പോയ പെൺകുട്ടി ഏറെനേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ സഹോദരി നടത്തിയ പരിശോധനയിലാണ് കുട്ടിയെ അവശ നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടി വൈകിയെത്തിയതുമായി ബന്ധപ്പെട്ട് വീട്ടുകാർ ശകാരിച്ചിരുന്നതായി പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിനുപിന്നാലെ മുറിയിൽ കയറിയ പെൺകുട്ടി തൂങ്ങിനിൽക്കുന്നത് സഹോദരി കണ്ടെത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർ ബഹളംവെച്ച് സഹായം തേടുകയും പെൺകുട്ടിയെ താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

രാത്രിയോടെ സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പെൺകുട്ടിയുടെ സഹോദരിയോടൊപ്പം ജോലി ചെയ്യുന്ന അയൽവാസിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. രാത്രി ഒമ്പതരയോടെ സഹോദരി പലതവണ ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് വീട്ടിലെത്തുകയായിരുന്നു.

വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടതെന്ന് അയൽവാസി മൊഴി നൽകി. സംഭവത്തിൽ പോലീസ് ആവശ്യമായ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

***(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 04712552056)***

English Summary:

A 13-year-old girl died by suicide at her home in Krishna Nagar, Shahdara, Delhi after being scolded by family members for returning home late. She was found in critical condition by her sister after not coming out of her room for long and was rushed to hospital but could not be saved. Police reached spot after getting information at control room and have started legal proceedings, recording statement of a neighbour who works with her sister.***
***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381314/delhi-13-year-old-girl-suicide-krishna-nagar-shahdara-scolded-late-home-)