---
title: "മന്തിക്കടയിൽ കൂടുതൽ റൈസ് ചോദിച്ചതിന് കുട്ടികൾക്ക് മർദ്ദനം; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച പോലീസുകാരന് സസ്‌പെൻഷൻ"
english_title: "Pettah Police Officer Suspended For Helping Accused In Hotel Assault Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381313/pettah-police-officer-suspended-helping-accused-hotel-assault-case"
published_at: "2026-09-06T08:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9cd6bbbde74_pettah-police-officer-suspended-helping-accused-hotel-assault-case.jpg"
keywords: ["Pettah Police Station", "Hotel Assault Case", "Assault Case", "Police Officer Suspended"]
---

# മന്തിക്കടയിൽ കൂടുതൽ റൈസ് ചോദിച്ചതിന് കുട്ടികൾക്ക് മർദ്ദനം; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച പോലീസുകാരന് സസ്‌പെൻഷൻ

> **Lead Summary:** **തിരുവനന്തപുരം: **കേസിലെ പ്രതികളെ സഹായിക്കുന്നതിനായി ഡ്യൂട്ടിയിൽ ഗുരുതരമായ വീഴ്ച വരുത്തിയ സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം പേട്ട പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ സുൽഫിക്കറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. സിറ്റി പോലീസ് കമ്മീഷണറാണ് ഉദ്യോഗസ്ഥനെതിരെ അടിയന്തര നടപടി സ്വീകരിച്ചത്.

## Article Content

**തിരുവനന്തപുരം: **കേസിലെ പ്രതികളെ സഹായിക്കുന്നതിനായി ഡ്യൂട്ടിയിൽ ഗുരുതരമായ വീഴ്ച വരുത്തിയ സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം പേട്ട പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ സുൽഫിക്കറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. സിറ്റി പോലീസ് കമ്മീഷണറാണ് ഉദ്യോഗസ്ഥനെതിരെ അടിയന്തര നടപടി സ്വീകരിച്ചത്.

തിരുവനന്തപുരത്തെ പ്രശസ്തമായ മന്തിക്കടയിൽ വെച്ച് രണ്ടാം വട്ടവും റൈസ് ചോദിച്ചതിന്റെ പേരിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ദാരുണമായി മർദ്ദിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു എന്നതാണ് ഉദ്യോഗസ്ഥനെതിരെയുള്ള പ്രധാന കണ്ടെത്തൽ. കേസിലെ പ്രതികൾ അറസ്റ്റിലായ വിവരം അവരുടെ ബന്ധുക്കളെ ഔദ്യോഗികമായി അറിയിക്കേണ്ട അറസ്റ്റ് ഇന്റിമേഷൻ നടപടികളിൽ സുൽഫിക്കർ മനഃപൂർവ്വം വീഴ്ച വരുത്തുകയായിരുന്നു.

നിയമപരമായ ഇത്തരം നടപടിക്രമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്യാൻ സാധിക്കാതെ കോടതിയിൽ നിന്ന് വിട്ടയക്കേണ്ട സാഹചര്യം ഉടലെടുത്തു. അന്വേഷണത്തിൽ സിവിൽ പോലീസ് ഓഫീസറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് സിറ്റി പോലീസ് കമ്മീഷണർ സസ്‌പെൻഷൻ ഉത്തരവിറക്കിയത്. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നും പരിശോധിച്ചുവരികയാണ്.

**English Summary:**

A Civil Police Officer, Zulfikar, attached to the Pettah Police Station in Thiruvananthapuram, has been suspended by the City Police Commissioner for serious dereliction of duty. He allegedly aided the accused in an assault case where minors were beaten up at a Mandi restaurant after asking for a second serving of rice. Zulfikar failed to issue the mandatory arrest intimation to the relatives of the accused, leading to a procedural lapse that prevented the court from remanding them and ultimately resulting in their release.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381313/pettah-police-officer-suspended-helping-accused-hotel-assault-case)