---
title: "കുന്നംകുളത്ത് മൂന്ന് പേരുടെ ജീവനെടുത്ത അപകടം; കാർ ഡ്രൈവർ മദ്യലഹരിയിൽ, രണ്ടുപേർ കസ്റ്റഡിയിൽ"
english_title: "Kunnamkulam Car Accident Three Killed Drunk Driving Case Registered"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381311/kunnamkulam-car-accident-three-killed-drunk-driving-driver-absconding"
published_at: "2026-09-06T08:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9cd333ef50e_kunnamkulam-car-accident-three-killed-drunk-driving-driver-absconding.jpg"
keywords: ["Kunnamkulam Accident", "Accident", "Car Accident"]
---

# കുന്നംകുളത്ത് മൂന്ന് പേരുടെ ജീവനെടുത്ത അപകടം; കാർ ഡ്രൈവർ മദ്യലഹരിയിൽ, രണ്ടുപേർ കസ്റ്റഡിയിൽ

> **Lead Summary:** **കുന്നംകുളം: ** കുന്നംകുളത്ത് ദമ്പതികളും മൂന്ന് വയസ്സുകാരനായ മകനും ഉൾപ്പെടെ മൂന്ന് പേരുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

## Article Content

**കുന്നംകുളം: ** കുന്നംകുളത്ത് ദമ്പതികളും മൂന്ന് വയസ്സുകാരനായ മകനും ഉൾപ്പെടെ മൂന്ന് പേരുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

അപകടം നടന്നയുടൻ ഒളിവിൽ പോയ കാർ ഡ്രൈവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വാഹനം ഓടിച്ചയാൾ ഉൾപ്പെടെ കാറിലുണ്ടായിരുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്ന, ഇവരുടെ മൂന്നു വയസ്സുകാരനായ മകൻ എമിൽ എന്നിവരാണ് അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. വഴിയരികിൽ ബൈക്ക് നിർത്തി ഫോൺ ചെയ്യുന്നതിനിടെ അമിതവേഗതയിൽ എത്തിയ കാർ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് സമീപത്തെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറുകയും, ബൈക്കിലുണ്ടായിരുന്ന മൂന്നുപേരും 50 മീറ്ററോളം അകലേക്ക് തെറിച്ചുവീഴുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകട സമയത്ത് നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഇവർ എല്ലാവരും കടുത്ത മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. നിലവിൽ കസ്റ്റഡിയിലുള്ള രണ്ടുപേരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

**English Summary:**

A fatal road accident in Kunnamkulam claimed the lives of a couple, Muneer and Shifna, and their three-year-old son Emil, after a speeding car driven by an inebriated driver crashed into their stationary motorcycle. The victim was parked on the roadside to make a phone call when the impact threw all three occupants 50 meters away, leading to their deaths. Police have registered a non-bailable case against the occupants of the car, who were reportedly under the influence of alcohol. While the driver fled the scene, police have taken two other passengers into custody for interrogation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381311/kunnamkulam-car-accident-three-killed-drunk-driving-driver-absconding)