---
title: "ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായി; കണ്ണൂർ സ്വദേശിനിയായ യുവതിയെ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Iritty Native Devika Dies in Bullet Train Accident in Japan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381304/iritty-native-devika-dies-bullet-train-accident-japan"
published_at: "2026-09-06T07:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9cc2d229a32_iritty-native-devika-dies-bullet-train-accident-japan.jpg"
keywords: ["Death Case", "Japan Train Accident", "Train Death"]
---

# ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായി; കണ്ണൂർ സ്വദേശിനിയായ യുവതിയെ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കണ്ണൂർ: **ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായ കണ്ണൂർ ഇരിട്ടി സ്വദേശിനിയായ യുവതിയെ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശന്റെയും ബീനയുടെയും മകൾ വി. ദേവിക ആണ് മരണപ്പെട്ടത്. ജപ്പാനിലെ കമിഗാഹാരയിൽ ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 10.20-ഓടെയായിരുന്നു സംഭവം.

## Article Content

**കണ്ണൂർ: **ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായ കണ്ണൂർ ഇരിട്ടി സ്വദേശിനിയായ യുവതിയെ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശന്റെയും ബീനയുടെയും മകൾ വി. ദേവിക ആണ് മരണപ്പെട്ടത്. ജപ്പാനിലെ കമിഗാഹാരയിൽ ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 10.20-ഓടെയായിരുന്നു സംഭവം.

ലാബ് ടെക്നീഷ്യൻ പഠനം പൂർത്തിയാക്കിയ ദേവിക ജപ്പാനിലെ ഇഗലൊ ചൊവൻ സോഷ്യൽ വെൽഫെയർ കോർപ്പറേഷനിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു. മൂന്നു വർഷത്തെ കരാർ കാലാവധിയിൽ ആറു മാസം മുൻപാണ് ദേവിക ജോലിയിൽ പ്രവേശിച്ചത്. യുവതിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് ദുരന്ത വാർത്ത എത്തുന്നത്.

അപകടസ്ഥലത്തുണ്ടായിരുന്ന മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച ഐഡി കാർഡ് പരിശോധിച്ചാണ് മരിച്ചത് ദേവികയാണെന്ന് ഔദ്യോഗികമായി തിരിച്ചറിഞ്ഞത്. നിലവിൽ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരുന്നതിൽ ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ഉള്ളതായി പ്രാദേശിക ഭരണകൂടം അറിയിച്ചിട്ടുണ്ട്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്കായി ബന്ധുക്കളും പ്രവാസി സംഘടനകളും ഇന്ത്യൻ എംബസിയുടെ അടിയന്തര സഹായം തേടിയിട്ടുണ്ട്. ഇതിനായി വി.ഡി. സതീശൻ, മന്ത്രി സണ്ണി ജോസഫ്, എം.പിമാരായ കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, സി. സദാനന്ദൻ മാസ്റ്റർ എന്നിവരുമായി ബന്ധപ്പെട്ടതായും വിവരമുണ്ട്.

**English Summary:**

A 22-year-old native of Iritty in Kannur, V. Devika, who had gone missing from her workplace in Japan, was found dead after being struck by a bullet train in Kamigahara. Devika, who was working as a nursing assistant at Igalo Chowan Social Welfare Corporation for the past six months, was identified through her ID card found near the body. Local authorities in Japan have expressed difficulties in repatriating the body immediately. Relatives and expat associations have sought the assistance of the Indian Embassy and leaders in Kerala to facilitate the return of her remains.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381304/iritty-native-devika-dies-bullet-train-accident-japan)