---
title: "പൂനെ കേതൻ അഗർവാളിൻ്റെ കൊലപാതകം; ചാറ്റുകൾ പുറത്തായതോടെ യുവതിയുടെ കാമുകൻ്റെ സുഹൃത്തും പിടിയിൽ"
english_title: "Pune Ketan Agarwal Murder Case One More Arrested Syia Goyal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381303/pune-ketan-agarwal-murder-case-syia-goyal-one-more-arrested"
published_at: "2026-09-06T06:49:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9cc17900d17_pune-ketan-agarwal-murder-case-syia-goyal-one-more-arrested.jpg"
keywords: ["Pune Murder", "Ketan Agarwal Murder", "Murder Case"]
---

# പൂനെ കേതൻ അഗർവാളിൻ്റെ കൊലപാതകം; ചാറ്റുകൾ പുറത്തായതോടെ യുവതിയുടെ കാമുകൻ്റെ സുഹൃത്തും പിടിയിൽ

> **Lead Summary:** **പൂനെ: **പ്രതിശ്രുതവരനെ പ്രതിശ്രുതവധുവും ആൺസുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. കേസിലെ പ്രധാന പ്രതി ചേതന്റെ സുഹൃത്തായ റിതേഷ് ഹാംഗെയെയാണ് വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ പതിനെട്ടാം തീയതിയാണ് പ്രതിശ്രുതവരനും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ കേതൻ അഗർവാളിനെ പ്രതിശ്രുതവധു സിയാ ഗോയലും കാമുകനായ ചേതനും ചേർന്ന് കൊലപ്പെടുത്തിയത്.

## Article Content

**പൂനെ: **പ്രതിശ്രുതവരനെ പ്രതിശ്രുതവധുവും ആൺസുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. കേസിലെ പ്രധാന പ്രതി ചേതന്റെ സുഹൃത്തായ റിതേഷ് ഹാംഗെയെയാണ് വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ പതിനെട്ടാം തീയതിയാണ് പ്രതിശ്രുതവരനും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ കേതൻ അഗർവാളിനെ പ്രതിശ്രുതവധു സിയാ ഗോയലും കാമുകനായ ചേതനും ചേർന്ന് കൊലപ്പെടുത്തിയത്.

കേതനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ റിതേഷിനും നേരിട്ട് പങ്കാളിത്തമുണ്ടായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൂനെ റൂറൽ എസ്പി സന്ദീപ് ഗിൽ പറഞ്ഞു. കേതന്റെ കൈകാലുകൾ തല്ലിയൊടിച്ച് ക്രൂരമായി പരിക്കേൽപ്പിക്കാനും പിന്നീട് കൊലപ്പെടുത്താനുമുള്ള സിയയുടെയും ചേതന്റെയും പ്ലാനിനെക്കുറിച്ച് റിതേഷിന് കൃത്യമായ അറിവുണ്ടായിരുന്നു.

ലൊഹാഗഡ് കോട്ടയിൽനിന്ന് കേതനെ തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം ചേതൻ റിതേഷിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചിരുന്നതായും പോലീസ് വ്യക്താവ് സ്ഥിരീകരിച്ചു.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ ഫോറൻസിക് പരിശോധനയിലാണ് റിതേഷിന്റെ പങ്ക് തെളിഞ്ഞത്. കേതനെ കോട്ടയിൽനിന്ന് എങ്ങനെ താഴേക്ക് തള്ളിയിടണം, കുറ്റകൃത്യത്തിന് ശേഷമുള്ള തെളിവുകൾ എങ്ങനെ ഇല്ലാതാക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ഫോണിലെ ചാറ്റുകളിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു. വഡ്ഗാവ് മാവൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ റിതേഷിനെ കോടതി സെപ്റ്റംബർ 12 വരെ റിമാൻഡ് ചെയ്തു.

മഹാരാഷ്ട്രയിലെ കോട്ടയിൽ ട്രെക്കിംഗിനിടെ കേതൻ വിശാൽ അഗർവാൾ വീണു മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സംഭവത്തിന് അഞ്ച് ദിവസം മുൻപും കേതനെ വധിക്കാൻ സിയയും കാമുകനും പദ്ധതിയിട്ടിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് ജൂൺ 18-ന് ട്രെക്കിംഗിന്റെ മറവിൽ കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയി യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തിയത്.

**English Summary:**

Pune Police arrested Ritesh Hange for his involvement in the conspiracy to murder real estate businessman Ketan Agarwal. Ketan was killed on June 18 by his fiancee Syia Goyal and her lover Chetan Chaudhary by pushing him off the Lohagad Fort during a trek. Forensic analysis of mobile phones revealed chat evidence showing Ritesh knew about the murder plan and supported destroying evidence. He was produced before the Vadgaon Maval Sessions Court and remanded until September 12.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381303/pune-ketan-agarwal-murder-case-syia-goyal-one-more-arrested)