---
title: "ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! കണ്ണൂർ - എറണാകുളം ട്രെയിൻ എറണാകുളത്ത് എത്തില്ല, മറ്റ് പ്രധാന സർവീസുകൾ മണിക്കൂറുകളോളം വൈകും"
english_title: "Kannur Ernakulam Express Short Terminated at Thrissur Many Trains Delayed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381299/kannur-ernakulam-express-short-terminated-thrissur-train-timings-changed"
published_at: "2026-09-06T06:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9cbafdc4c6a_kannur-ernakulam-express-short-terminated-thrissur-train-timings-changed.jpg"
keywords: ["Southern Railway", "Kannur Ernakulam Express", "Train Timings Delayed", "Kerala Railway News"]
---

# ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! കണ്ണൂർ - എറണാകുളം ട്രെയിൻ എറണാകുളത്ത് എത്തില്ല, മറ്റ് പ്രധാന സർവീസുകൾ മണിക്കൂറുകളോളം വൈകും

> **Lead Summary:** **കണ്ണൂർ: ** കണ്ണൂരിൽ നിന്ന് യാത്ര ആരംഭിച്ച് എറണാകുളം ജംഗ്ഷനിൽ എത്തുന്ന കണ്ണൂർ - എറണാകുളം എക്സ്പ്രസ് ഒൻപത് ദിവസങ്ങളിൽ എറണാകുളത്തേക്ക് സർവീസ് നടത്തല്ല എന്ന് റെയിൽവേ അറിയിച്ചു. ഈ ദിവസങ്ങളിൽ ട്രെയിൻ തൃശൂരിൽ യാത്ര അവസാനിപ്പിക്കും. സെപ്റ്റംബർ 25, 27, 29 ദിവസങ്ങളിലും ഒക്ടോബർ 2, 4, 6, 9, 11, 13 എന്നീ തീയതികളിലുമാണ് ട്രെയിൻ എറണാകുളത്തിന് പകരം തൃശൂരിൽ യാത്ര അവസാനിപ്പിക്കുക.

## Article Content

**കണ്ണൂർ: ** കണ്ണൂരിൽ നിന്ന് യാത്ര ആരംഭിച്ച് എറണാകുളം ജംഗ്ഷനിൽ എത്തുന്ന കണ്ണൂർ - എറണാകുളം എക്സ്പ്രസ് ഒൻപത് ദിവസങ്ങളിൽ എറണാകുളത്തേക്ക് സർവീസ് നടത്തല്ല എന്ന് റെയിൽവേ അറിയിച്ചു. ഈ ദിവസങ്ങളിൽ ട്രെയിൻ തൃശൂരിൽ യാത്ര അവസാനിപ്പിക്കും. സെപ്റ്റംബർ 25, 27, 29 ദിവസങ്ങളിലും ഒക്ടോബർ 2, 4, 6, 9, 11, 13 എന്നീ തീയതികളിലുമാണ് ട്രെയിൻ എറണാകുളത്തിന് പകരം തൃശൂരിൽ യാത്ര അവസാനിപ്പിക്കുക.

ഇതിനുപുറമേ, സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മറ്റ് പല പ്രധാന ട്രെയിനുകളുടെയും സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സെപ്റ്റംബർ 25, 27, 29 തീയതികളിലും ഒക്ടോബർ 2, 4, 6, 9, 11, 13 ദിവസങ്ങളിലും പുറപ്പെടുന്ന മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16348) ഒരു മണിക്കൂർ വൈകിയായിരിക്കും സർവീസ് നടത്തുക.

അതുപോലെ മംഗളൂരു ജങ്ഷൻ – തിരുവനന്തപുരം നോർത്ത് അന്ത്യോദയ എക്സ്പ്രസ് (16314) സെപ്റ്റംബർ 29, ഒക്ടോബർ 6, 13 തീയതികളിൽ 40 മിനിറ്റും, എറണാകുളം ജങ്ഷൻ – കണ്ണൂർ എക്സ്പ്രസ് (16305) അഞ്ചാം തീയതി മുതൽ വിവിധ ദിവസങ്ങളിൽ (5, 7, 8, 9, 11, 15, 17, 19, 21, 22, 23) 30 മിനിറ്റ് വീതവും വൈകിയോടുമെന്ന് അധികൃതർ വ്യക്തമാക്കി. റെയിൽവേയുടെ ഈ സമയമാറ്റം യാത്രക്കാർ മുൻകൂട്ടി ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിച്ചു.

**English Summary:**

The Kannur-Ernakulam Express will be short-terminated at Thrissur and will not reach Ernakulam Junction for nine days, specifically on September 25, 27, 29, and October 2, 4, 6, 9, 11, and 13. Additionally, several other train services across Kerala will run late. The Mangaluru Central-Thiruvananthapuram Central Express (16348) will be delayed by one hour on select dates. Furthermore, the Mangaluru Junction-Thiruvananthapuram North Antyodaya Express (16314) and the Ernakulam Junction-Kannur Express (16305) will also experience delays ranging from 30 to 40 minutes.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381299/kannur-ernakulam-express-short-terminated-thrissur-train-timings-changed)