---
title: "സഹോദരനെക്കുറിച്ച് മോശം പറഞ്ഞെന്ന് ആരോപണം; 21-കാരിയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിൽ തള്ളി സഹോദരി"
english_title: "Indore Sister In Law Kills Woman 21 Over Remarks On Brother Dumps Body In Water Tank"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381274/indore-sister-in-law-kills-21-year-old-remarks-brother-body-water-tank-rakshabandhan"
published_at: "2026-09-05T20:21:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9c2c7c0df09_indore-sister-in-law-kills-21-year-old-remarks-brother-body-water-tank-rakshabandhan.jpg"
keywords: ["Murder", "Madhya Pradesh Crime", "Sister In Law Murder", "Crime News"]
---

# സഹോദരനെക്കുറിച്ച് മോശം പറഞ്ഞെന്ന് ആരോപണം; 21-കാരിയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിൽ തള്ളി സഹോദരി

> **Lead Summary:** ഇൻഡോർ: സ്വന്തം സഹോദരനെക്കുറിച്ച് മോശം പരാമർശം നടത്തിയെന്നാരോപിച്ച് 21-കാരിയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിൽ തള്ളി സഹോദരി. മധ്യപ്രദേശിലെ ഇൻഡോറിലെ റാവുവിൽ രക്ഷാബന്ധൻ ദിനത്തിലാണ് സംഭവം നടന്നത്.

## Article Content

ഇൻഡോർ: സ്വന്തം സഹോദരനെക്കുറിച്ച് മോശം പരാമർശം നടത്തിയെന്നാരോപിച്ച് 21-കാരിയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിൽ തള്ളി സഹോദരി. മധ്യപ്രദേശിലെ ഇൻഡോറിലെ റാവുവിൽ രക്ഷാബന്ധൻ ദിനത്തിലാണ് സംഭവം നടന്നത്.

കൊല്ലപ്പെട്ട വന്ദനയുടെ ഭർതൃ സഹോദരി പാർവതി ഭായ് കുശ്വാഹയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു.

ന്യൂ നെഹ്‌റു നഗറിലെ പൂട്ടിക്കിടന്ന വീടിന് പുറത്തുള്ള വാട്ടർ ടാങ്കിലാണ് വന്ദനയുടെ മൃതദേഹം കണ്ടെത്തിയത്. ആഗസ്റ്റ് 11നായിരുന്നു വന്ദനയുടെയും ഉപേന്ദ്രയുടെയും പ്രണയവിവാഹം.

എന്നാൽ ഈ ബന്ധം ഉപേന്ദ്രയുടെ കുടുംബാംഗങ്ങൾ അംഗീകരിച്ചിരുന്നില്ല. തുടർന്ന് ഇരുവരും വാടകവീട്ടിലേക്ക് താമസം മാറിയിരുന്നു. സംഭവദിവസം വന്ദനയെ കാണാനില്ലെന്ന് കാണിച്ച് ചന്ദൻ നഗർ സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു.

പാർവതിയുടെ കുട്ടികൾ സ്‌കൂളിലും ഭർത്താവ് ആശുപത്രിയിലുമായിരുന്ന സമയത്താണ് വന്ദന അവിടെയെത്തുന്നത്. തുടർന്ന് പാർവതിയുടെ സഹോദരനെ ചൊല്ലി ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടായി.

പ്രകോപിതയായ പാർവതി, വന്ദനയുടെ കഴുത്തിൽ രണ്ടുതവണ കുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം വലിച്ചിഴച്ച് വീടിന് പുറത്തെ വാട്ടർ ടാങ്കിൽ ഒളിപ്പിക്കുകയായിരുന്നു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പാർവതി സംശയാസ്പദമായ സാഹചര്യത്തിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടെത്തിയത്. തുടർന്ന് ഭർത്താവിനെ പ്രവേശിപ്പിച്ചിരുന്ന അരബിന്ദോ ആശുപത്രിയിൽ നിന്ന് മണിക്കൂറുകൾക്കകം പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആദ്യം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് പാർവതി കുറ്റം സമ്മതിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.

**English Summary:**

Indore: A 21-year-old woman was stabbed to death allegedly by her sister-in-law for bad remarks about her brother, body dumped in water tank in Rau, Indore on Rakshabandhan day. Police arrested Parvati Bai Kushwaha, sister-in-law of deceased Vandana. Body found in water tank outside locked house in New Nehru Nagar. Vandana had love marriage with Upendra on Aug 11, not accepted by his family, couple moved to rented house. On day of incident, missing complaint filed at Chandan Nagar station. Vandana visited Parvati when her children were at school and husband at hospital, argument over Parvati's brother led to stabbing twice on neck. After confirming death, dragged body to tank. CCTV showed Parvati leaving suspiciously, police nabbed her from Aurobindo hospital where her husband admitted. Initially misled, later confessed.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381274/indore-sister-in-law-kills-21-year-old-remarks-brother-body-water-tank-rakshabandhan)