---
title: "കടവരാന്തയിലിരുന്ന് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; യുവാവിനെ കൈ ചുരുട്ടി തലയിൽ ഇടിച്ച്  കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ"
english_title: "Kollam Karunagappally Youth Beaten To Death Accused Arrested Thiruvonam Day Incident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381266/kollam-karunagappally-youth-beaten-to-death-accused-salman-arrested"
published_at: "2026-09-05T19:30:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9c209780097_kollam-karunagappally-youth-beaten-to-death-accused-salman-arrested.jpg"
keywords: ["Kollam Crime News", "Karunagappally Murder", "Kerala Murder Case", "Kerala Crime"]
---

# കടവരാന്തയിലിരുന്ന് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; യുവാവിനെ കൈ ചുരുട്ടി തലയിൽ ഇടിച്ച്  കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

> **Lead Summary:** കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൻതെരുവ് ആദിനാട് കിഴക്കേത്തറയിൽ സൽമാൻ ആണ് അറസ്റ്റിലായത്.

## Article Content

കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൻതെരുവ് ആദിനാട് കിഴക്കേത്തറയിൽ സൽമാൻ ആണ് അറസ്റ്റിലായത്.

തൈക്കാവിന് സമീപം ചെമ്പകശേരി ആമിന മൻസിലിൽ അബ്ദുൽ മുജീബാണ് കൊല്ലപ്പെട്ടത്. പുത്തൻതെരുവിന് സമീപം തിരുവോണ നാളിലായിരുന്നു സംഭവം.

മദ്യപിച്ചെത്തിയ സൽമാൻ വഴിയരികിലെ കടവരാന്തയിൽ നിന്ന് അസഭ്യം പറഞ്ഞതിനെ അബ്ദുൽ മുജീബ് ചോദ്യം ചെയ്തതാണ് സംഭവത്തിന് തുടക്കമായതെന്ന് പൊലീസ് പറയുന്നു. ഇതിൽ പ്രകോപിതനായ സൽമാൻ കൈ ചുരുട്ടി അബ്ദുൽ മുജീബിന്റെ തലയിൽ ശക്തമായി ഇടിക്കുകയായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ അബ്ദുൽ മുജീബ് അബോധാവസ്ഥയിലായി. തുടർന്ന് കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നാലെ ഒളിവിൽ പോയ സൽമാനെ ഇന്ന് വൈകുന്നേരത്തോടെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. സംഭവത്തിൽ ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

സൽമാൻ നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. നേരത്തെ കേസിൽ തടവ് ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്നും പൊലീസ് വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്. ആക്രമണത്തിന്റെ സാഹചര്യങ്ങളും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

**English Summary:**

In Kollam Karunagappally, police arrested Salman, 22, from Adinad for beating a youth to death. Deceased is Abdul Mujeeb from Chembakassery near Thaikav. Incident happened on Thiruvonam day near Puthantheruvu. Police said Salman, in inebriated state, was abusing from roadside shop veranda and when Mujeeb questioned it, Salman punched him hard on head. Mujeeb fell unconscious and died at private hospital in Kayamkulam. Accused absconded after attack but was caught by Karunagappally police. Murder case registered. Police said accused has many cases and had recently come out after serving jail term. Investigation continues.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381266/kollam-karunagappally-youth-beaten-to-death-accused-salman-arrested)